ബൈക്ക് സ്ത്രീധനമായി നല്‍കിയില്ല; യുവാവ് ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു

ബൈക്ക് സ്ത്രീധനമായി നല്‍കിയില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ വീട്ടുകാര്‍ക്ക് ഇത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അവശയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞത്.

Loading...

അയല്‍വാസികളിലൊരാള്‍ സംഭവം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുമായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് യുവതി ആത്മഹത്യ ചെയ്തതല്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.