അവിഹിത ബന്ധ ആരോപണം; പൊതുമധ്യത്തില്‍ 26 കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. പശ്ചിമ ദില്ലിയിലെ ബുദ്ധ് വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊതുജന മധ്യത്തില്‍ വെച്ചാണ് 26 കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചാണ് ഹരിഷ് തന്റെ ഭാര്യ നീലുവിനെ 25 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തി. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.