യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യയും കാമുകനും അറസ്റ്റില്‍

യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ദൈവപ്പുര വേലംകോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറി(32)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകന്‍ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുല്‍ വിലാസത്തില്‍ ഗോകുല്‍ (28) എന്നിവര്‍ അറസ്റ്റിലായത്.

ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴു വര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ചാണ് ഷിബിനയെ വിവാഹം കഴിച്ചത്. ഒരു മകളുണ്ട്. എന്നാല്‍ ഷിബിന ഗോകുലമായി അടുപ്പത്തിലായി. അടുത്തിടെ ഭര്‍ത്താവിനെയും ആറ് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഗോകുലിനൊപ്പം ഷിബിന പോയി. മനോവിഷമത്തില്‍ ദീപു കഴിഞ്ഞ മാസം ഏഴിന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

Loading...