ഏഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അഞ്ച് തവണ അബോര്‍ഷന്‍ ;ഭര്‍ത്താവിന്റെ ചതിയില്‍ ഞെട്ടി യുവതി ; വെളിപ്പെടുത്തല്‍ പുറത്ത്‌

ആഗ്ര :ഏഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അഞ്ച് പ്രാവശ്യം ഭര്‍ത്താവ് യുവതിയെ കൊണ്ട് ഗര്‍ഭം അലസിപ്പിച്ചു. ഒടുവില്‍ ചതി മനസ്സിലാക്കിയ ഭാര്യയെ യുവാവ് പല തവണ കൊലപ്പെടുത്താനും ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആഗ്ര സ്വദേശിനിയായ മോനയാണ് ഭര്‍ത്താവ് രാകേഷിനെതിരെ ഇത്രയും ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നത്.

രാകേഷിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 2010 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു സുഹൃത്ത് വഴിയുള്ള പരിച്ചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി പിന്നീട് വിവാഹത്തിലേക്ക് എത്തി ചേരുകയായിരുന്നു. പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഗൈഡ് ആയി ജോലി ചെയ്തിരുന്ന യുവാവ് വിവാഹത്തിന് ശേഷം അത് ഉപേക്ഷിച്ച് ഒരു ആയുര്‍വേദ മസാജിംഗ് സെന്റര്‍ തുടങ്ങി. ഈ ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചു തവണ മോന ഗര്‍ഭം ധരിച്ചു. എന്നാല്‍ രാകേഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഈ അഞ്ച് പ്രാവശ്യവും യുവതി ഗര്‍ഭം അലസിപ്പിച്ചു. ഇതിനിടയിലാണ് രാകേഷിന് ഗ്രാമത്തില്‍ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന കാര്യം മോന അറിയുവാന്‍ ഇട വരുന്നത്.

ഇത് ചോദിക്കാന്‍ മസാജിംഗ് സെന്ററിലേക്ക് പോയ മോന ഭര്‍ത്താവിനെ മറ്റൊരു യുവതിയോടൊപ്പം സംശയാസ്പദമായ നിലയില്‍ കാണുവാനിടയായി. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കായി. തുടര്‍ന്ന് ഇവിടെ വെച്ച് രാകേഷ് യുവതിയെ ബ്ലെയ്ഡ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോന ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ഒരു തവണ മോന താമസിക്കുന്ന സ്ഥലത്ത് തോക്കെടുത്ത് വന്ന് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. രാകേഷ് 15 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി ബന്ദിയാക്കി വെച്ച് സെക്‌സ് റാക്കറ്റ് ബന്ധങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും മോന ആരോപിക്കുന്നു.