കറുപ്പ് നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യ തീ കൊളുത്തി കൊലപ്പെടുത്തി

ലക്നൗ: ഉത്തര്‍പ്രദേശിലെ ബറേലില്‍ കറുപ്പ് നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യ തീ കൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

സത്യവീര്‍ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രേംശ്രീയെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്ബായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

Loading...

ഭര്‍ത്താവിന്റെ നിറം കറുപ്പായതിനാല്‍ പലപ്പോഴും ഭാര്യ കുറ്റം പറയാറുണ്ടായിരുന്നു. വെളുപ്പായ തനിക്ക് യോജിച്ച ഭര്‍ത്താവല്ല സത്യവീറെന്ന് പറഞ്ഞ് ഇവര്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.