സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി കൊലപ്രെടുത്തി

Loading...

സ്ത്രീധനം നൽകാത്തതിന് 21 കാരിയുടെ വായിൽ ആസിഡ് ഒഴിച്ച് ഭർതൃവീട്ടുകാർ കൊലപ്പെടുത്തി. ബറേലിയിലെ ബഹേദിയിലാണ് ക്രൂര സംഭവം ഉണ്ടായത്. യശോദ എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്.

”യശോദ എന്നെ അതിരാവിലെ വിളിച്ചിരുന്നു. വളരെ പരിഭ്രാന്തയായിരുന്നു അപ്പോൾ. ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ മർദിക്കുകയാണെന്നും എന്തോ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.” യശോദയുടെ പിതാവ് ഗിരീഷ് ശർമ്മ പറഞ്ഞു.

Loading...

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു യശോദയുടെ വിവാഹം. അന്ന് മുതൽ സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകൾ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭർത്താവ് ഓംകറിനെതിരെ യശോദ പരാതി നൽകിയിരുന്നു. തുടർന്ന് കോടതിയിൽ ഒത്തുതീർപ്പുണ്ടാക്കി. എന്നാൽ അതിന് ശേഷവും തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ മർദിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ മനീഷ് പറഞ്ഞു.