ഹൈദരാബാദ്​ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, 74.67 ലക്ഷം പേര്‍ പോളിംഗ് ബൂത്തിലേക്ക്​

Vote20
Vote20

ഏറ്റവുംമധികം രാജ്യശ്രദ്ധ നേടിയ ഹൈദരാബാദ്​ മുനിസിപ്പല്‍ കോര്‍പറേഷന്‍ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക്​ ആരംഭിച്ച വോ​ട്ടെടുപ്പില്‍ 74.67 ലക്ഷം പേര്‍ വോട്ട്​​ രേഖപ്പെടുത്തും.തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്​ പ്രചരണ വാഗ്വാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ​മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ബി.ജെ.പി രംഗത്തിറക്കിയത്​ കേന്ദ്രമന്ത്രി അമിത്​ ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ്​ തുടങ്ങിയവരെയായിരുന്നു.

Road Show
Road Show

റോഡുകള്‍, ജല വിതരണം, തെരുവുവിളക്ക്​,​ ഡ്രെയിനേജ്​, അടിസ്​ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായതിനൊപ്പം ഹൈദരാബാദി​െന്‍റ പേര്​ ഭാഗ്യനഗര്‍ എന്നു​ മാറ്റുന്നതുവരെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ കൊഴുപ്പേകി.150 ഡിവിഷനുകളിലായി 1122 സ്​ഥാനാര്‍ഥികളാണ്​ മത്സര രംഗത്തിറങ്ങുന്നത്​. നാലു ജില്ലകളിലായാണ്​ ഹൈദരാബാദ്​ മുനിസിപ്പല്‍ കോര്‍പറേഷന്‍. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ്​ 99 സീറ്റുകള്‍ പിടിച്ചെടുത്ത്​ അധികാരം നേടുകയായിരുന്നു.

Loading...
owaisi
owaisi

9101 പോളിങ്​ സ്​റ്റേഷനുകളിലായാണ്​ തെരഞ്ഞെടുപ്പ്​. എല്ലാ പോളിങ്​ സ്​റ്റേഷനുകളിലും കനത്ത സുരക്ഷയാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. 50,000ത്തോളം പൊലീസുകാരെ പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നു​െവന്ന പരാതിയെ തുടര്‍ന്ന്​ വിന്യസിച്ചിട്ടുണ്ട്​. ഞായറാഴ്​ച വൈകിട്ട്​ ആറുമണിക്ക്​ തെരഞ്ഞെടുപ്പ്​ പ്രചരണം അവസാനിച്ചിരുന്നു.കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോളിങ്​ സ്​റ്റേഷനുകളിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിക്കണം. എല്ലാ ബൂത്തുകളും അണുവിമുക്തമാക്കുകയും വേണമെന്ന്​ നിര്‍ദേശം നല്‍കിയിരുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ്​ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രം 63 കണ്ടെയ്​ന്‍മെന്‍റ്​ സോണുകളാണുള്ളത്​.