ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ഞ്ചു മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് : രോ​ഗം സ്ഥിരീകരിച്ചത് ക​ഴി​ഞ്ഞ​യാ​ഴ്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ഞ്ചു മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച അന്തരിച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് കാ​യം​കു​ളം സ്വ​ദേ​ശി മെയ് 17ന് ​മ​രി​ച്ച​ത്. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. ഇയാൾക്ക് കൊവിഡ് രോ​ഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മ​രി​ച്ച‍​യാ​ളു​ടെ ഭാ​ര്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​രും ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇവരുടെ രോ​ഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചു.അതേസമയം മ​ഹാ​രാ​ഷ്ട്ര​യി​ല്‍‌ അ​തി​വേ​ഗം കോ​വി​ഡ് വ്യാ​പ​നം. സം​സ്ഥാ​ന​ത്ത് 2,345 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Loading...

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 41,642 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മും​ബൈ​യി​ല്‍ മാ​ത്രം ഇ​ന്ന് 1,382 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​കെ 1,454 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​തി​നാ​യി​ര​ത്തി​ല്‍ അ​ധി​കം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.