കൊറോണയെ ഇല്ലാതാക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വീന്‍ ഗുളിക കഴിക്കൂ എന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശമാണ് കൊറോണയെ ഇല്ലാതാക്കാന്‍ ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ടാബ്ലറ്റ കഴിക്കു എന്നത്. കൊറോണ വൈറസ് വന്നാല്‍ അതിനെ പ്രതിരോധിക്കാനും ശ്വാസ തടസം മുതലായവ ഒഴിവാക്കാനും എല്ലാവരും ഗുളിക കഴിക്കണമെന്നും എല്ലാവരും ശേഖരിച്ച് വയ്ക്കണമെന്നുമായിരുന്നു ഉള്ളടക്കം. ഈ മെസേജ് ലോകം മുഴുവന്‍ മലയാളികള്‍ പടര്‍ത്തി എന്നു മാത്രമല്ല ഇതിന്റെ ഇംഗ്ഗ്‌ലീഷ് തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും തര്‍ജ്ജമയായി ഇറങ്ങി.

തിരുവന്തപുരം സ്വദേശിയായ ഡോ പ്രമോദ് എന്നയാളാണ് ഇത്തരത്തില്‍ ഒരു മെസേജ് ഇറക്കിയത്. ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ടാബ്ലറ്റ് 400 എം.എല്‍ എന്ന ഗുളിക സിംഗിള്‍ ഡോസ് എടുക്കാനാണ് ഈ ഡോക്ടറുടെ നിര്‍ദ്ദേശം. ഈ മരുന്ന് കഴിച്ചാല്‍ അഥവാ കൊറോണ വന്നാലും ശ്വാസ തടസം ഉണ്ടാകില്ല എന്നും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്നും കൂടി മെസേജില്‍ പറയുന്നു. താന്‍ ഈ ഗുളിക കഴിച്ചു എന്നും തെന്റെ വിശ്വസ്ഥര്‍ക്ക് എല്ലാം ഇത് നല്കി എന്നും തന്റെ ആശുപത്രിയില്‍ എല്ലാവര്‍ക്കും ഇത് നല്കി എന്നും അദ്ദേഹം പറയുന്നു.

Loading...

ഇനി ഇത്തരത്തില്‍ ഒരു മെസേജ് കൊടുക്കാന്‍ ഡോക്ടര്‍ക്ക് അധികാരമുണ്ടോ? പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമുള്ള മരുന്നും ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്തതുമായ ഒരു മരുന്ന് വാങ്ങി എല്ലാവരോടും കഴിക്കാന്‍ പറയുന്നത് മെഡിക്കല്‍ എത്തിക്‌സിനും പൊതുജങ്ങളുടെ ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍മ്മ ന്യൂസ് വിവിധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയിരുന്നു. കൊറോണയെ പ്രതിരോധിക്കാന്‍ എന്ന രീതിയില്‍ ഈ മരുന്നിന്റെ പ്രചാരണം ഈ വിധത്തില്‍ നടത്തിയത് ശരിയല്ല എന്നും കൊറോണയ്ക്ക് മരുന്ന് കണ്ട് പിടിച്ചിട്ടില്ല എന്നും കൃത്യമായി ഡോക്ടര്‍മാര്‍ പറയുന്നു. ഈ വിഷയം എന്തായാലും ലോകം മുഴുവന്‍ വൈറലായ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഡി.എം.ഒ കര്‍മ്മ ന്യൂസില്‍ ചേരുന്നു

ഇനി ജനങ്ങള്‍ ശ്രദ്ധിക്കുക. ഈ മരുന്ന് കഴിക്കാന്‍ പാടില്ലാത്തതോ നിരോധിച്ചതോ ഒന്നും അല്ല. എന്നാല്‍ നിങ്ങള്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി തനിച്ച് ഇത് വാങ്ങി ഇഷ്ടം പോലെ തിന്ന് സ്വയം ഡോക്ടര്‍ ആകരുത്. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചില മരുന്നുകള്‍ പാര്‍ശ്വ ഫലം ഉണ്ടാക്കും. മാത്രമല്ല മരുന്ന് ഏത് വേണം എന്നും രോഗം എന്ത് എന്നും വൈദ്യന്മാര്‍ ഉള്ളപ്പോള്‍ ആരും സ്വയം ആ പണി ഏറ്റെടുക്കരുത്

മറ്റൊരു കാര്യം കൂടി പങ്കുവയ്ക്കാം. കഴിഞ്ഞ ദിവസം കൊറോണയുടെ പ്രതിരോധ മരുന്ന് സ്വയം കഴിച്ച ഒരാള്‍ കേരലത്തില്‍ മരണപെട്ടിരുന്നു. ഇന്ന് ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ടാബ്ലറ്റ് കഴിച്ച ഒരു ഡോക്ടര്‍ മരിച്ചു എന്ന വാര്‍ത്ത വന്നിരിക്കുന്നു.കോവിഡിനെതിരെ പ്രതിരോധ മരുന്നായി നിര്‍ദേശിക്കപ്പെട്ട ഹൈഡ്രോക്സി ക്ലോറോക്വീന്‍ കഴിച്ച ഡോക്ടര്‍ മരിച്ചതില്‍ ആശങ്ക ഉണ്ടായി എന്നു മാത്രമല്ല ഇത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും ആണ്. ഏത് മരുന്നിനും പാര്‍ശ്വ ഫലം ഉണ്ടാകും. പ്രത്യേകിച്ച് പലരിലും പല വിധത്തിലായിരിക്കും. അതെല്ലാം മുന്‍ കൂട്ടി കണ്ടെത്താന്‍ ഡോക്ടറുടെ ഉപദേശത്തില്‍ മരുന്ന് കഴിക്കുന്നതാകും ജീവനു നല്ലത്. ഹൃദ്രോഗിയയിരുന്ന അസമില്‍ ഡോ. ഉത്പല്‍ ബര്‍മന്‍ ആണ് മരിച്ചത്. ഇദ്ദേഹം മേല്‍ പറഞ്ഞ ടാബലറ്റ് കഴിച്ചതിനു പിന്നാലെയായിരുന്നു മരണം. ഇതു ഹൈഡ്രോക്സി ക്ലോറോക്വീന്റെ പാര്‍ശ്വഫലമാകാന്‍ ഇടയില്ലെന്ന വാദമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേത്. എന്തായാലും ഡോക്ടറുടെ വോയ്‌സ് മെസേജ് ലോകമാകെ പരന്നതോടെ ഹൈഡ്രോക്സി ക്ലോറോക്വീന്‍ എന്ന മരുന്നിന്റെ ചിലവ് കൂടി. സ്റ്റോക്ക് പോലും ഇല്ലാതെ എല്ലാം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വിറ്റഴിച്ചു. നൂറുകണക്കിനു കോടി രൂപയുടെ വ്യാപാരമാണ് ഈ ഡോക്ടറുടെ ഒരൊറ്റ വോയ്‌സ് ക്‌ളിപ്പ് ഈ മരുന്ന് കമ്പിനിക്ക് ഉണ്ടാക്കി കൊടുത്തത്.