തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പുരുഷന്മാരെ ഒന്നടങ്കം അപമാനിച്ചുവെന്ന് ചില കുബുദ്ധികള്‍ വരുത്തിത്തീര്‍ക്കുകയാണെന്ന് പ്രമുഖ നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ആബാലവൃദ്ധം പുരുഷന്മാരും റേപ്പിസ്റ്റുകളാണെന്ന് പ്രസ്താവിച്ച് ട്വീറ്റര്‍ ദുരന്തമായി മാറുകയാണെന്നും നന്ദിത പ്രസ്താവിച്ചു. ഏപ്രില്‍ 2-ല്‍ നടത്തിയ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് നന്ദിത ഇത് അറിയിച്ചത്.
തന്റെ ട്വീറ്റ് തെറ്റായ് വ്യാഖ്യാനിക്കപ്പെട്ടതാണെന്നു പറഞ്ഞ് നന്ദിതാ ദാസ് വീണ്ടും രംഗത്തെത്തിയിട്ടും ട്വീറ്റര്‍ ലോകം അവരെ വെറുതെ വിടുന്നില്ല. എല്ലാരംഗങ്ങളെയും ഈ ട്വീറ്റിനോട് ബന്ധപ്പെടുത്തി തമാശയാക്കി ആസ്വദിക്കുകയാണ് ട്വീറ്ററിലിപ്പോള്‍.
നേരത്തെ ദീപിക പദുക്കോണിന്റെ വോഗ് സ്ത്രീ ശാക്തീകരണ വീഡിയോ ചര്‍ച്ചയായിരുന്നു. എല്ലാ അതിരുവരമ്പുകളും ലംഘിക്കാന്‍ സ്ത്രീയ്ക്ക് ആഹ്വാനം നല്‍കുന്ന വീഡിയോയ്‌ക്കെതിരെ പരക്കെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു ബദലായ് വീഡിയോകള്‍വരെ ഇറക്കി പ്രതിഷേധിച്ചു പുരുഷലോകം.
ഇന്ത്യന്‍ നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന സ്ത്രീ ശാക്തീകരണമാണ് ഇപ്പോള്‍ പ്രകടമാവുന്നത്. സ്ത്രീ ശാക്തീകരണം അനുദിനം വാര്‍ത്തയാവുകയാണ് എങ്കില്‍ക്കൂടി ഒരു സ്ത്രീ ലോകമാകെ പരിഹസിക്കപ്പെടുകയും ചെയ്യുന്നു.
തെറ്റു പറഞ്ഞിട്ടും തന്നെ കളിയാക്കുന്നവരോട് അവര്‍ പ്രതിഷേധിക്കട്ടെ. അവിടെ ശാക്തീകരണം നടന്നേക്കും, പിന്തുണയ്ക്കാനും പിടിച്ചുപറിക്കാനും ഇവിടെ ആളുണ്ട്, ട്വീറ്ററുണ്ട്.
നന്ദിതയുടെ ട്വീറ്റ് ചുവടെ ചേര്‍ക്കുന്നു