ബെംഗളൂരു. മൈസൂരു- ബെംഗളൂരു അതിവേഗ പാതയുടെ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മോദിക്ക് വേണ്ടി ശവക്കുഴി തോണ്ടുന്ന തിരക്കിലാണ്. എന്നാല്‍ മോദി ബെംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശനവക്കുഴിയേക്കുറിച്ച് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല.
തനിക്ക് രക്ഷഒരുക്കുന്നത് രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദമാണെന്ന്. അടുത്ത മേയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തി. ജെഡിഎസിന്റെ ശക്തി കേന്ദ്രമായ മാണ്ഡ്യയില്‍ പ്രധാനമന്ത്രി വലിയ റോഡ് ഷോ സംഘടിപ്പിച്ചു. വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് മാണ്ഡ്യയില്‍ ലഭിച്ചത്.
കോണ്‍ഗ്രസിനും ജെഡിഎസിനും ശക്തിയുള്ള മാണ്ഡ്യ ഉള്‍പ്പെടുന്ന 9 ജില്ലകളില്‍ 61 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടുവാന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പ്രധാനമന്ത്രിയുടെ ജനപ്രീതി വോട്ടാക്കി മാറ്റുവനാണ് സംസ്ഥാന ബിജെപി ശ്രമിക്കുന്നത്.