സർക്കാർ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. കേസ് നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

കേസില്‍ തന്റെ അഭിഭാഷകനായ മുകുള്‍ രോഹത്ത്ഗിക്കും നാളെ ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്നും അത് കൂടി പരിഗണിച്ച് കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീന്‍ പി. റാവലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.