പിവി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന് ആവശ്യം: ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി

ഇന്ത്യയുടെ അഭിമാനതാരം പിവി സിന്ധുവിനെ വിവാഹം ചെയ്യണമെന്നാഗ്രഹവുമായി 70കാരന്‍. തമിഴ്‌നാട്ടിലാണ് സംഭവം. രാമനാഥപുരത്ത് നിന്നുള്ള മലൈസ്വാമി എന്ന എഴുപതുകാരനാണ് ഈ ആവശ്യവുമായി അപേക്ഷ നല്‍കിയത്.

ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച മലൈസ്വാമി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Loading...

ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസമ്പര്‍ക്ക പരിപാടിയിലാണ് മലൈസ്വാമി അപേക്ഷയുമായിവന്നത്. 24-കാരിയായ സിന്ധുവിന്റെ ചിത്രം ഒട്ടിച്ച കത്തുമായി വന്ന മലൈസ്വാമി അത് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

2004 ഏപ്രില്‍ നാലിനാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ട് തനിക്ക് 16 വയസ്സേയുള്ളുവെന്നും മലൈസ്വാമി അവകാശപ്പെടുന്നു. സിന്ധുവിന്റെ കരിയറിലെ നേട്ടങ്ങള്‍ കണ്ടാണ് പ്രണയം തോന്നിയതെന്നും ഇതോടെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മലൈസ്വാമി വ്യക്തമാക്കി.