ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ടെക്‌സാസ് ചാപ്റ്റര്‍ നിലവില്‍ വന്നു

ഡാലസ് (ടെക്‌സാസ്): അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ കേന്ദ്ര സംഘടനയായ ഐ.എ.പി.സിയുടെ ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഏപ്രില്‍ 12-ന് ഡാലസില്‍ വെച്ചു നടന്ന ആദ്യ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന സമിതിയുടെ സംഘടനാപരമായ ഘടന നിലവില്‍ വന്നു.

Loading...

ഡാലസില്‍ നിന്നുള്ള ഷാജി രാമപുരം പ്രസിഡന്റായ ടെക്‌സാസ് ചാപ്റ്ററില്‍ നാല് വൈസ് പ്രസിഡന്റുമാരാണ് വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുക.

സിറിയക് സ്‌കറിയ (Strategic Planning ), മീനാ നിബു (Visual Graphics and Media Development), പ്രൊഫ. ജോയ് പള്ളത്ത് ( Adminisration), സാം മത്തായി ( Culture & International Affairs) എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ ചുമതല വഹിക്കുക.

ദീപക് കൈതക്കപ്പുഴ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും, ഓസ്റ്റിനില്‍ നിന്നുള്ള സാബു ചെറിയാന്‍ ജോയിന്റ് സെക്രട്ടറിയായും ടെക്‌സാസ് ചാപ്റ്ററില്‍ പ്രവര്‍ത്തിക്കും.

ഡാലസില്‍ നിന്നുള്ള വില്‍സണ്‍ തരകന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരും കേന്ദ്ര സമിതി നേതൃത്വത്തിലുള്ള എ.സി. ജോര്‍ജ്, ഈശോ ജേക്കബ് തുടങ്ങിയവര്‍ ഹ്യൂസ്റ്റന്‍ പ്രതിനിധികള്‍ എന്ന നിലയില്‍ ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃരംഗത്ത് വിലയേറിയ പങ്കുവഹിച്ചുവരികയാണ്.

ടെക്‌സാസ് ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ താഴെപ്പറയുന്നവരാണ്.

ഷാജി മണിയാട്ട്, ഏലിക്കുട്ടി ഫ്രാന്‍സീസ്, തോമസ് രാജന്‍, രവി എടത്വ, ചെറിയാന്‍ അലക്‌സാണ്ടര്‍, റോയ് വര്‍ഗീസ്, സുജന്‍ കാക്കനാട്.

സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും മാധ്യമ ലോകത്ത് നിറസാന്നിധ്യവുമായ ഒരു ടീമാണ് ടെക്‌സസില്‍ ഐ.എ.പി.സിയെ നയിക്കുകയെന്ന് പ്രസിഡന്റ് ഷാജി രാമപുരം പറഞ്ഞു.

സിറിയക് സ്‌കറിയ അറിയിച്ചതാണിത്.