ഇതാണ്‌ കിടിലൻ സർപ്രൈസ്, യു.പിയിൽ ജോലിക്ക് പോയ മകൾ വീട്ടിൽ വന്നത് സിവിൽ സർവീസ് 42റാങ്കുമായി

അടൂര്‍ : അമ്മയില്ലാതെ വളർന്നു..അച്ഛൻ കഷ്ടപെട്ട് വളർത്തി..അച്ഛന്റെ വലിയ മോഹം മകൾക്ക് അറിയാമായിരുന്നു. ജോലിക്കിടയിൽ അതിനായും മകൾ അദ്ധ്വാനിച്ചു, പിതാവറിയാതെ സിവിൽ സർവീസ് പരീക്ഷ എഴുതി 42റാങ്കുമായി മകൾ വീട്ടിൽ വന്നു. സർപ്രൈസുമായി….

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്.
ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം മുന്‍പ് സ്വയം വിരമിച്ചതും മകളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു.

Loading...

എല്ലാവരും മക്കളേ സിവിൽ സർവീസിനായി പഠിപ്പിക്കുന്നത് മാതാപിതാക്കൾ എല്ലാം പ്ലാൻ ചെയ്താണ്‌. എല്ലാം മാതാപിതാക്കളാണ്‌ ചെയ്യുന്നതും. എന്നാൽ ഈ മകൾ പിതാവിന്‌ സമ്മ്മാനം നല്കാൻ എല്ലാം കരുതിവയ്ച്ച് നല്ല തയ്യാറെടുപ്പ് നടത്തി.കുണ്ടറ എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് സ്കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെറ്ററിനറി സയന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് നേടി.
മൂന്നു മാസത്തോളം മണ്ണുത്തി കോളേജില്‍തന്നെ ജോലി ചെയ്തു. അപ്പോഴാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചത്. 2014ല്‍ ചെന്നൈയിലുള്ള ശങ്കര്‍ ഐ.എ.എസ്. അക്കാദമിയില്‍ കുറച്ച് നാള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയി. 2015ല്‍ സിവില്‍ സര്‍വീസിന് ആദ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ രണ്ടാം വട്ടം മകള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തതോ എഴുതിയതോ മുരളീധരന്‍പിള്ള അറിഞ്ഞിരുന്നില്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാണ് അനു രഹസ്യമായി സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ നടത്തിയതും ഉന്നത വിജയം കരസ്ഥമാക്കിയതും. ആദ്യ തവണ പരാജയപ്പെട്ടതു കാരണം അച്ഛനോടു രണ്ടാം ശ്രമത്തിന്റെ കാര്യം മറച്ചു വച്ചു. അച്ഛനെ സങ്കടപ്പെടുത്തേണ്ടല്ലോ എന്നായിരുന്നു ചിന്തിച്ചത്. ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടോപാകാന്‍ നന്നേ ബുദ്ധിമുട്ടി. എങ്കിലും കഠിനപ്രയത്‌നം തുടര്‍ന്നു. ഒരു പിതാവിന്‌ മകളിൽനിന്നും ഇതിൽ കൂടുതൽ എന്ത് അഭിമാനം ലഭിക്കാനാണ്‌…