പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി നീട്ടി

തൊടുപുഴ: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കാലാവധി നീട്ടി. ഡിസംബര്‍ 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് റിമാന്റ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. അതേസമയം തന്നെ ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയിലും സമര്‍പ്പിച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യൽ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലൻസ് .കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോർ ആശുപത്രിയിൽ തന്നെ തുടരും.

Loading...