കാനഡയിലെ മത്സ്യബന്ധന തൊഴിലാളികള്‍ വല വീശിപ്പിടിക്കുന്നത് മഞ്ഞുകട്ടകള്‍… മഞ്ഞുരുകി വരുന്ന ശുദ്ധജലം സൗന്ദര്യ വസ്തു നിര്‍മ്മാണത്തിനും മദ്യത്തിനും

കാനഡയിലെ മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോള്‍ മീനുകളുയെല്ല, മഞ്ഞുകട്ടകള്‍ക്ക് പിന്നാലെയാണ്. ഗ്രീന്‍ലാന്റിലെ മഞ്ഞുപാളികള്‍ക്ക് നിന്ന് അടര്‍ന്ന മഞ്ഞുകട്ടകളില്‍ നിന്നുള്ള വെളളം ലോകത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നതു തന്നെ ഇതിന് കാരണം.

വെടിവെച്ചാണ് മഞ്ഞുമലകളില്‍ നിന്ന് മഞ്ഞുകട്ടകള്‍ അടര്‍ത്തുന്നത്. പിന്നീട് വലവീശി ബോട്ടിനടുത്തേയ്ക്ക് അടുപ്പിക്കും. ബോട്ടില്‍ കയറ്റി കരയിലെത്തിച്ച ശേഷം കുപ്പികളിലാക്കി വില്‍പ്പനക്ക് എത്തിക്കും. 1000 ലിറ്ററോളം വെള്ളം ഒരു കട്ടയില്‍ നിന്നും ഉത്പാദിപ്പിക്കാനാകും. പ്രകൃതിയ്ക്ക് ദോഷമായി ഒന്നും ചെയ്യുന്നില്ലെന്നും പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ജലം മാത്രമാണ് എടുക്കുന്നതെന്നും ഇവര്‍പറയുന്നു. ഏകദേശം 20 കൊല്ലങ്ങളായി ഈ വെള്ളക്കച്ചവടം തുടങ്ങിയിട്ട്. മഞ്ഞുകട്ടകള്‍ പ്രാദേശിക കമ്പനികള്‍ക്കാണ് വില്‍ക്കുന്നത്. ഈ വെള്ളം മദ്യ നിര്‍മ്മാണത്തിനോ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനോ ആണ് ഉപയോഗിക്കുന്നത്.

Loading...

മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ എട്ടുലക്ഷം ലിറ്റര്‍ വരെ ശുദ്ധജലം വില്‍ക്കാന്‍ ഇവര്‍ക്ക് കഴിയും. ബോട്ടുകളില്‍ കയറി ഒഴുകി നടക്കുന്ന മഞ്ഞുകട്ടകള്‍ക്ക് അരുകിലെത്താന്‍ കോടാലികള്‍ ഉപയോഗിച്ചും വല ഉപയോഗിച്ചും ബോട്ടിലാക്കി കരയില്‍ എത്തിക്കും.