സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവം; സഹോദരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പതിനാറുകാരിയായ സഹോദരിയെ ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് ബളാലില്‍ കൊല്ലപ്പെട്ട ആന്‍മരിയയുടെ സഹോദരന്‍ ആല്‍ബിനാണ് പൊലീസ് പിടിയിലായത്. കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത്.

ആനിയുടെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എലിവിഷത്തിന്‍റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാമ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതിന് വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിലായപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു

Loading...

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് തടസമായ കുടുംബത്തെ പൂർണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബി‍ന്റെ മൊഴി. അതേസമയം കാസർകോട് ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ വിഷം കൊടുത്തു കൊന്ന സഹോദരൻ ആൽബിൻ സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിലെന്ന് പോലീസ്. സ്വത്ത് തട്ടിയെടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് സഹോദരൻ ആൽബിൻ പൊലീസിനോട് കുറ്റംസമ്മതിച്ചത്. ആൽബിൻ കുടുംബത്തെ മുഴുവൻ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ആദ്യം വിഷം ചേർത്തത് കോഴിക്കറിയിലാണ്. അന്ന് കറിയിൽ ചേർത്ത വിഷത്തിന്റെ അളവ് കുറഞ്ഞതിനാലാണ് ആ ശ്രമം പാളിയത്. പിന്നീടാണ് ഐസ്ക്രീമിൽ വിഷം ചേർക്കാൻ പഠിച്ചത്. അതിവിദ​ഗ്ദമായി ക്യത്യമായ ഹോംവർക്ക് ചേർത്താണ് ഐസ്ക്രീമിൽ വിഷം കലർത്തിയത്. ഐസ്ക്രീമിൽ എലിവിഷം ചേർക്കുന്നത് മനസിലാക്കിയത് ഇന്റർനെറ്റിൽ നിന്നാണെന്നും ആൽബിൻ മൊഴി നൽകി.