ഇടമലയാര്‍ ഡാം ചൊവ്വാവ്ച തുറക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കൊച്ചി.ഇടമലയാര്‍ ഡാം ചുവ്വാഴ്ച രാവിലെ 10 ന് തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാത്രിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആദ്യം 50 ഘനയടി ജലവും പിന്നീട് 100 ഘനയടി ജലവുമാകും തുറന്ന് വിടുക.

ഭൂതത്താന്‍കെട്ട് ഡാമിലായിരിക്കും ആദ്യം ഇടമലയാറില്‍ നിന്നുള്ള ജലം എത്തുക. പിന്നീട് പെരിയാറിലെത്തുന്ന ജലം ഏഴ് മണിക്കൂറിനകം നെടുമ്പാശേരിയില്‍ എത്തും. ഇടുക്കി അണക്കെട്ടില്‍ മഴ തുടര്‍ന്നാല്‍ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് 200 ഘനയടിയായി ഉയര്‍ത്തും.

Loading...

ഇടുക്കി ഡാമിലെയും ഇടമലയാര്‍ ഡാമില്‍ നിന്നുള്ള ജലവും പെരിയാറില്‍ എത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് പറഞ്ഞു.