ജിയോയെ വെല്ലുവിളിച്ച് ഐഡിയ, ഹൈ സ്പീഡ് 4ഏ സേവനവുമായി രംഗത്ത്

Loading...

കൊച്ചി: ജിയോ വന്നതിനു പിന്നാലെ പിന്തള്ളപ്പെട്ട ഐഡിയ തിരിച്ചു വരവിനൊരുങ്ങുന്നു. ഹൈസ്പീഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 4ഏ സാന്നിധ്യം ശക്തമാക്കാനാണ് ഐഡിയയുടെ നീക്കം. 4ഏ സേവനങ്ങള്‍ ഈ വര്‍ഷമാദ്യം ആരംഭിച്ചതു മുതല്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ വലിയ കുതിച്ചുകയറ്റം നടത്തിയിരിക്കുന്ന ഐഡിയ 460 നഗരങ്ങളിലും 600 ഗ്രാമങ്ങളിലുമായി 2.6 കോടി ജനതയ്ക്കാണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെ എല്ലാ താലൂക്കുകളിലും ഇപ്പോള്‍ ഐഡിയയുടെ ഹൈസ്പീഡ് 4ഏ സേവനം ലഭ്യമാണ്.
മിതമായ നിരക്കില്‍ വോയ്‌സ്, ഡേറ്റ സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആകര്‍ഷകമായ ഓഫറുകളാണ് ഐഡിയ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.

255 രൂപയുടെ റീച്ചാര്‍ജിന് 28 ദിവസത്തെ വാലിഡിറ്റിയില്‍ 10 ജിബി ഡേറ്റ ഓഫറുകളും (ഒരു ജിബിക്ക് 25 രൂപ നിരക്ക് മാത്രം ബാധകം) സമാനമായ മറ്റു നിരവധി ഓഫറുകളും ഐഡിയ 4ഏ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.
900, 1800, 2100, 2300, 2500 ങഒ്വ എന്നീ ബാന്‍ഡ് വിഡ്ത്തുകള്‍ സ്വന്തമാക്കിയിട്ടുള്ള ഐഡിയയ്ക്ക് മേഖലയില്‍ ശക്തമായ സ്‌പെക്ട്രം ശേഷിയാണുള്ളത്. ഇതുവഴി 4ഏ സേവനങ്ങള്‍ 1800 ങഒ്വ വഴില്‍ ലഭ്യമാക്കാനും ടിഡിഡി ബാന്‍ഡുകള്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഭാവിയില്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കാം.
പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും മിതമായ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിസ്മയിപ്പിക്കുന്ന നിരവധി വോയ്‌സ്, ഡേറ്റ ഓഫറുകളാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്.

Loading...

പുതിയ 4ഏ ഹാന്‍ഡ്‌സെറ്റുകള്‍ സ്വന്തമാക്കുന്ന ഐഡിയ ഡേറ്റ ഉപഭോക്താക്കള്‍ക്ക് 255 രൂപ നിരക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയോടെ 10 ജിബി ഡേറ്റ ലഭിക്കും. (ഒരു ജിബിക്ക് 25 രൂപ നിരക്ക്). മൂന്നു തവണത്തേക്കാണ് ഈ ഓഫര്‍ ലഭിക്കുക. കൂടാതെ 4ഏ ഹാന്‍ഡ്‌സെറ്റുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡേറ്റ, കോംബോ ഓഫറുകളും ലഭ്യമാണ്. 499 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെ 10 ജിബി ഡേറ്റ (ഒരു ജിബിക്ക് 50 രൂപ നിരക്കില്‍) സ്വന്തമാക്കാം. എത്ര തവണ വേണമെങ്കിലും ഈ ഓഫര്‍ ചെയ്യാവുന്നതാണ്. കോംബോ ഓഫറില്‍, 500 മിനിറ്റും 2 ജിബിയും 297 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 39 രൂപയുടെ റീച്ചാര്‍ജിന് 28 ദിവസത്തെ വാലിഡിറ്റിയോടെ ലോക്കല്‍ ഐഡിയ കോളുകള്‍ക്ക് മിനിറ്റിന് 10 പൈസ എന്ന കുറഞ്ഞ കോള്‍ നിരക്കും ഐഡിയ അവതരിപ്പിച്ചിട്ടുണ്ട്.