ആറു വയസ്സുകാരനെ കൊന്ന പ്രതി എത്തിയത് കുടുംബത്തെ കൂട്ടക്കൊല ചെയ്യാൻ

ഇടുക്കി: നാടിനെ നടുക്കിയ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്പ്രതി ആറു വയസ്സുകാരന്റെ വീട്ടിലെത്തിയത് കുടുംബത്തെ കൂട്ടക്കൊല ചെയ്യാനാണ്. എല്ലാവരെയും കൂട്ടക്കൊല ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി വീട്ടിലെത്തിയത്. കൊല്ലപെട്ട അനുജന്റെയും പരുക്കേറ്റ് കിടക്കുന്ന അമ്മയുടേയും മുൻപിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന സഹോദരിയെ ബന്ധിയാക്കി പ്രതി മർദിച്ചു.

കൂടുംബാംഗങ്ങൾ രാത്രിയിൽ ഉറങ്ങികിടക്കുമ്പോഴാണ് അതിക്രമിച്ച് വീടുകളിൽ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാർ സ്വദേശി ഷാനും ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന. ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാർ ഭാര്യാ വീട്ടുകാരാണെന്നാണ് ഷാൻ ധരിച്ചിരുന്നത്. ഇതേ തുടർന്നുണ്ടായ പകയാണ്, ഒരു കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിലേയ്ക്ക് വഴി തെളിച്ചത്.

Loading...