Kerala Top one news

ഇടുക്കി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു; പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്ററാകുന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 6 ലക്ഷം ലിറ്ററാകുന്നു. തീരത്തുള്ളവര്‍ നിര്‍ബന്ധിതമായും ക്യാംപുകളിലേക്ക് മാറമമെന്ന് നിര്‍ദേശമുണ്ട്. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്നാണ് വിവരം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഇതുവരെ ഒഴുക്കിവിട്ടിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.

നിലവിലെ റീഡിങ് അനുസരിച്ച് 2401.50 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

പെരിയാറിലും കൈവഴികളിലും വെള്ളം ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. അതേസമയം ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. പെരിയാറിന്റെ തീരത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമാണ് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയത്.

Related posts

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തിൽ

subeditor5

പ്രായപൂർത്തി ആകും മുമ്പേ വൈദീകൻ എന്നെ പീഢിപ്പിക്കാൻ തുടങ്ങി- 5വൈദീകർ പീഢിപ്പിച്ച വീട്ടമ്മ പോലീസിനോട്

pravasishabdam online sub editor

അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ കൈമാറി

ബിജെപിയ്ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ബിജെപി എം.എല്‍.എ സമ്മതിക്കുന്ന ഓഡിയോ ക്ലിപ് സംഭാഷണം പുറത്ത്

തൃശൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗശ്രമം: 4 പേർക്കെതിരെ കേസ്

subeditor

സഭയിലെ പീഡനപരമ്പര അവസാനിക്കുന്നില്ല; മറ്റൊരു വൈദീകന്റെ പീഡനക്കഥ കൂടി ചുരുളഴിയുന്നു

pravasishabdam online sub editor

കൊച്ചി ബോട്ടപകടം: കൊലയാളി മീൻപിടുത്ത ബോട്ട് ഡ്രൈവർ.

subeditor

10-ാം ദിവസം കപ്പാസിറ്റി തീര്‍ന്നു; ശോഭാ സുരേന്ദ്രനെയും ആശുപത്രിയിലേയ്ക്ക് മാറ്റി; ഇനി എന്‍ ശിവരാജന്റെ ഊഴം

subeditor5

രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികള്‍; ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ജസ്ന തിരോധാനം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്; നിർണ്ണായക വിവരങ്ങൾ നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

subeditor12

കാസർകോട് കൂട്ട കൊല: സി.പി.എം നേതാക്കൾ ജയിലിലേക്ക്

subeditor5

രണ്ടായിരത്തിന്റെ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു; മറ്റൊരു ഇടിത്തീയായീ വീണ്ടും നോട്ട് നിരോധനം

subeditor main

“ഫൈന്‍ ഒഴിവാക്കാനുള്ളതല്ല ഹെല്‍മറ്റ്”: ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

subeditor6

ഹരിത കേരള മിഷന്‍ : ജലസംരക്ഷണ രംഗത്ത് ശ്രദ്ധേയമായ് പേരാവൂര്‍ പഞ്ചായത്ത്

subeditor

അത്താഴം കഴിക്കുന്നതിനിടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി കാണാതായ നൗഷാദ് ഇനി വരില്ല ; 25 ലക്ഷം വാങ്ങി കൊന്നു കുഴിച്ചുമൂടിയെന്ന് തീവ്രവാദക്കേസില്‍ പിടിയിലായ പ്രതി ; പെണ്‍വിഷയത്തിലെ ക്വട്ടേഷന്‍ കൂട്ടുകാരന്റേത്

subeditor5

‘ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍, വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’

subeditor10

ഭൂമിചട്ടഭേദഗതി: പൊളിഞ്ഞത് വന്‍കിട ഭൂമി ഇടപാട്

subeditor

കേരള പോലീസിനു ആളുകളെ തിരിച്ചറിയാനുള്ള കഴിവില്ല; മനോരോഗിയെ കണ്ടാല്‍ മദ്യപാനിയാണെന്ന് തോന്നും; യുവാവിനെ തല്ലിച്ചതച്ചു

subeditor