Don't Miss Literature

15000 തൊഴിലാളികള്‍ ജോലിചെയ്ത പദ്ധതി നിര്‍മ്മാണത്തിനിടെ മരിച്ചത് 85 പേര്‍, അറിയാം ഏഷ്യയിലെ ഏറ്റവും വലിയ ഡാമിന്റെ ചരിത്രം

26 വര്‍ഷത്തിനിടെ ഇടുക്കി ഡാം തുറന്നു. ഈ നൂറ്റാണ്ടിലെ ആദ്യത്തെ തുറക്കല്‍. ഡാം നിര്‍മിച്ചശേഷം മൂന്നാം തവണ മാത്രമാണ് ഡാം തുറന്നുവിട്ടത്. ഇതിനുമുമ്പ് 1992ലായിരുന്നു ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര.

1922 ഇല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി.

പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1937ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി.

1961-ല്‍ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു.1969 ഏപ്രില് 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. കാനഡ സര്‍ക്കാരിന്റെ ലോണും സഹായവും ഉപയോഗിച്ചാണ് ഇടുക്കി ഡാം പണി പൂര്‍ത്തീകരിച്ചത്. എസ എന്‍ സി കാനഡ എന്ന കമ്പനിയാണ് കാനേഡിയന്‍ സര്‍ക്കാരിന് വേണ്ടി നിര്മ്മാണ സമയത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.

കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1973 ഫെബ്രുവരി മാസം മുതല്‍ ഇടുക്കി ഡാമില്‍ ജലം സംഭരിച്ചു തുടങ്ങി. 1975 ഒക്ടോബര് നാലിന് ഇടുക്കി വൈദ്യതി പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തി. 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടുക്കി ജലവൈധ്യുതി പദ്ധതി നാടിനു സമര്‍പ്പിച്ചു.

Related posts

ദേശീയപാത 45മീറ്ററിൽ പണിയും; ഇനി ചർച്ചയില്ല-എതിർക്കുന്നവർക്ക് പിണറായിയുടെ മുന്നറിയിപ്പ്.

subeditor

ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിനെ ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യിച്ചു

ഭാഷാപാചകം

subeditor

മോദി സന്ദര്‍ശനത്തിനെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം

ഇനി 21ദിവസം, അതിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് കുരുക്ക് മുറുക്കുന്നു

subeditor

ഓണ്‍ലൈനിലൂടെ മൊബൈല്‍ ദേവിരൂപത്തില്‍

subeditor

വരുന്നു ഇലക്ട്രോണിക് തലച്ചോര്‍!

subeditor

ജീവിതത്തില്‍ മാത്രമല്ല മരണത്തിലും ഒന്നായി ഇവര്‍; വേര്‍പിരിഞ്ഞത് ആകെ 30 മണിക്കൂര്‍ മാത്രം

pravasishabdam news

നിപ്പ: ഇനിയൊരു തിര എത്തും മുന്‍പേ… ;മുരളിതുമ്മാരുകൂടി എഴുതുന്നു

വീടു വാങ്ങാന്‍ കാമുകിയായി യുവാക്കളെ ചാക്കിട്ട് പെണ്‍കുട്ടി കൈക്കലാക്കിയത് 20 ഐ ഫോണുകള്‍; 12 ലക്ഷത്തോളം രൂപയ്ക്ക് വിറ്റു വീടു വാങ്ങി

subeditor

ഗര്‍ഭം അലസിപ്പോയപ്പോൾ വീട്ടുകാരെ അറിയിക്കാൻ ഭയന്നു… പിന്നെ പൂർണ്ണ ഗർഭിണിയാകുന്നതു വരെ ഒരൊന്നൊന്നര അഭിനയം

പ്രണയം നിഷേധിച്ചതിനെത്തുടര്‍ന്ന്ആസിഡാക്രമണത്തിലൂടെ ജീവിതം നഷ്ടമായിട്ടില്ലെന്ന ബോധ്യത്തോടെ പോരാടാനായി ഇറങ്ങിത്തിരിച്ച അര്‍ച്ചന എന്ന 27കാരി

subeditor

എന്തിനു വോട്ട്? വോട്ടുകളില്ലാതിരുന്ന കാലത്തേക്ക് മടങ്ങിപ്പോയാലോ?:

subeditor

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കെ.പി ശശികല

ജേർണലിസം ഒന്നാംക്ളാസിൽ പാസായ തൃശൂർകാരി സാലിയുടെ ജോലി പട്ടിപിടുത്തം, പട്ടിയെന്ന് കേട്ടാൽ ജീവൻ

subeditor

വരുന്നു രക്ഷാബന്ധന്‍; മുസ്ലീമിനെയും, ക്രിസ്ത്യാനിയെയും ചരട് കെട്ടിക്കാന്‍ സംഘപരിവാറിന്റെ ഗൂഢാലോചന

subeditor

ഇന്ന്6/8 ഹിരോഷിമദിനം: യുദ്ധ ദുരന്തത്തിനു 70വയസ്സ്

subeditor

ദേശീയ നേഴ്സസ്‌ അംഗീകാരവാരം

subeditor