ഇടുക്കി നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി: ഒരാളുടെ മൃതദേഹം കിട്ടി

ഇടുക്കി: ഇടുക്കിയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ രണ്ട് യുവാക്കളെ കാണാതായി. ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം. നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുകയായിരുന്നു. ഇതിൽ ഉണ്ടായിരുന്ന യുവാക്കളെയാണ് കാണാതായത്. രണ്ട് പേരുണ്ടെന്നായിരുന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനീഷ് എന്നയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം. നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അഗ്നിശമന സേന തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ തിരച്ചിൽ തുടരും.

Loading...

അതേസമയം ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരും. ഇടുക്കി പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തും. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. തോട് കരകവിഞ്ഞ് ഏലപ്പാറ ജങ്ഷനിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളിലും വെള്ളം കയറി.