Exclusive

കമ്പകക്കാനം കൊലക്കേസില്‍ ഇനിയും തീരാതെ നാട്ടുകാരുടെ സംശയങ്ങള്‍; മറുപടിയില്ലാതെ പോലീസ്

തൊടുപുഴ: കമ്പകക്കാനം കൊലക്കേസില്‍ ദുരൂഹത ഉയര്‍ത്തി നാട്ടുകാരുടെ സംശയങ്ങള്‍. രണ്ടു പ്രതികള്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹതകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ബാക്കിയാവുകയാണ്. സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ പൊലീസിനു കഴിയാത്തതും ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്.

അതേസമയം, കൃത്യമായ തെളിവുകള്‍ പ്രതികള്‍ക്കെതിരെയുണ്ടെന്നുമാണു പോലീസ് പറയുന്നത്. കൂട്ടക്കൊലയെക്കുറിച്ചു നാട്ടുകാരുടെ ചില സംശയങ്ങള്‍ ഇങ്ങനെ:

ആരോഗ്യദൃഢഗാത്രനായ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കായികശേഷി കുറവായ അനീഷും ലിബീഷും എങ്ങനെ കീഴ്‌പെടുത്തി?

മൃതദേഹങ്ങള്‍ മറവു ചെയ്തതിനെക്കുറിച്ചുള്ള പൊരുത്തക്കേടുകള്‍: കൃഷ്ണന്റെ മുണ്ട് ഉപയോഗിച്ചു സ്വന്തം ശരീരത്തില്‍ കെട്ടിവലിച്ചാണു ചാണകക്കുഴിയിലെത്തിച്ചതെന്നാണ് അനീഷിന്റെ മൊഴി. 100 കിലോയില്‍ കൂടുതല്‍ ഭാരമാണു കൃഷ്ണന്. കഷ്ടിച്ച് 60 കിലോ പോലുമില്ലാത്ത അനീഷ് എങ്ങനെയാണു മൃതദേഹം ശരീരത്തില്‍ കെട്ടിവലിച്ചത്. ലിബീഷ് സഹായിച്ചെങ്കിലും ഇരുവര്‍ക്കും കൂടി മൃതദേഹം ഉയര്‍ത്താന്‍ കഴിയില്ല.

അടിമാലില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബൈക്കില്‍ യാത്രചെയ്താണു അനീഷ്, ലിബീഷിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മൂലമറ്റത്തു പോയി ചൂണ്ടയിട്ടെന്നും മദ്യപിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു തൊടുപുഴയിലെത്തി, 30 കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണന്റെ വണ്ണപ്പുറത്തേക്കുള്ള വീട്ടിലേക്കു പോയെന്നും പറയുന്നു. അസമയത്ത്, അഞ്ചു പോലീസ് സ്റ്റേഷനതിര്‍ത്തിയിലൂടെയാണ് ഇരുവരും ബൈക്കില്‍ കടന്നുപോയത്. രാത്രി പട്രോളിങ്ങിനിടെ ഇവരെ പൊലീസ് കണ്ടില്ലെന്നതും സംശയമുണര്‍ത്തുന്നു.

കൊല നടത്തി രണ്ടാം ദിവസമാണു മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്നാണു പ്രതികളുടെ മൊഴി. ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാകാത്ത കുഴിയില്‍ തണുത്തുറഞ്ഞ ശരീരത്തിന്റെ കയ്യും കാലും മടക്കി, അടുക്കിക്കിടത്തുന്നതു വിശ്വസിക്കാന്‍ കഴിയില്ലെന്നും പറയുന്നു. മനോദൗര്‍ബല്യമുള്ളയാളാണു കൃഷ്ണന്റെ മകന്‍ അര്‍ജുനെന്നാണു പൊലീസിന്റെ വാദം. എന്നാല്‍ അര്‍ജുനു പഠന വൈകല്യം മാത്രമാണെന്നാണ് അധ്യാപകര്‍ പറയുന്നത്

Related posts

ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ആക്രമിക്കപ്പെട്ട നടി; നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുമെന്ന് കാവ്യയുടെ മൊഴി

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ഇന്നസെന്റ് എം.പി മത്സരിക്കില്ല

ജയക്ക് മാനസിക രോഗം ; ഇക്കാര്യം പറഞ്ഞ് മകന്‍ ആക്ഷേപിക്കാറുണ്ടായിരുന്നു ; പിതാവിന്റെ വെളിപ്പെടുത്തല്‍

മേലുദ്യോഗസ്ഥനു വേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നു; കടവന്ത്രയിലെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യ ചെയ്ത പോലീസുകാരന്റെ ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

മഞ്ജുവാര്യർ രാജിവയ്ച്ചു.കൂട്ടുകാരേ തള്ളി, അമ്മയാണ്‌ വലുത്..തന്റെ മുൻ ഭാര്യയേ വയ്ച്ചുള്ള കളികൾക്ക് വിരാമം എന്ന് ദിലീപും

subeditor

വൈദീകന്റെ അശ്ലീല സാഹിത്യത്തിന്‌ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

subeditor

ബിഷപ്പിനെ നിരപരാധിയാക്കി വിധിയെഴുതി ജലന്ധര്‍ രൂപതയില്‍ നിന്നുള്ള ഒരു വൈദികന്റെ റിപ്പോര്‍ട്ടിംഗ്

pravasishabdam online sub editor

കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണനെയും കുടുംബത്തെയും കൂട്ടക്കുരുതി കൊടുത്ത അനീഷ് അറസ്റ്റില്‍

വികസനത്തില്‍ പാവങ്ങള്‍ക്കു പങ്കുണ്ടാകണം : ലോകബാങ്കിനോട് പാപ്പാ ഫ്രാന്‍സിസ്

Sebastian Antony

ശാസ്ത്രത്തെയും മനുഷ്യനെയും ഒരു പോലെ തോല്‍പ്പിച്ച് മലേഷ്യന്‍ വിമാനം മാഞ്ഞിട്ട് 5 വര്‍ഷം

കുറ്റവാളികൾ പാർക്കേണ്ട ജയിലറകൾ ദൈവ വിശ്വാസത്തിന്റെ ദൈവാരാധനയുടെ പേരിലും വിശ്വാസികൾ ജയിലിൽ ആകുന്നു

subeditor

യുദ്ധ സമാനം, 4 സംസ്ഥാനത്ത് അലർട്ട്, പാക്ക് അധിനിവേശ കാശ്മീരിൽ നിന്നും ജനങ്ങളേ ഒഴിപ്പിച്ചു

subeditor

മുസ്ലിം പള്ളികളില്‍ സ്‌ത്രീകള്‍ക്കു പ്രവേശിക്കാൻ വിധി പറയാൻ ധൈര്യമുണ്ടോ- കട്‌ജു

subeditor

ശബരിമലയില്‍ കയറാനെത്തിയ യുവതികളില്‍ ഒരാളായ ബിന്ദുവിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മകനെ പോലെ ഒപ്പം നടക്കുമ്പോഴും മോളി അറിഞ്ഞിരുന്നില്ല തന്നിൽ കണ്ടത് കാമം മാത്രമാണെന്ന് ;കൃത്യം നടത്തിയത് മകനാണെന്ന് വരുത്തിത്തീർക്കാൻ ചെയ്തത്…

കേബിൾ ടി.വി ഉടമ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ടെക്‌നീഷ്യന്റെ മരണത്തിൽ ദുരൂഹത

ഒളിവിലാണെന്ന് പോലീസ് പറഞ്ഞ തരികിട സാബു ബിഗ് ബോസ് ഷോയില്‍ ; ചര്‍ച്ച കൊഴുക്കുന്നു

വീടിനുപിന്നില്‍ അമ്മയുടെ മൃതദേഹം കത്തിക്കൊണ്ടിരിക്കുമ്പോള്‍ കുളികഴിഞ്ഞുവന്ന് അമ്മ ഉണ്ടാക്കിവച്ചത് ഭക്ഷിച്ചു. പിന്നെ കൂട്ടുകാരനൊപ്പം പുറത്തുപോയി ഐസ്ക്രീം കഴിച്ചു’ ; അക്ഷയുടെ കൊലപാതക വിവരണം കേട്ട് ഞെട്ടിപൊലീസും