ഇടുക്കിയിൽ വീണ്ടും ശക്തമായ മഴ

ഒരിടവേളയ്ക്കു ശേഷം ഇടുക്കി ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും ശക്തമായ മഴ. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, കരിമ്പൻ എന്നിവിടങ്ങളിൽ മഴപെയ്യുകയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴയുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതിൽ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതേസമയം ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ കോട്ടയത്ത് വീണ്ടും കനത്തമഴ തുടരുന്നു . കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കരകവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യതുടരുന്നു ത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

Loading...