മലയാളി നേഴ്സുമാർക്ക് ആശ്വാസ വാർത്ത, ബ്രിട്ടനിൽ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കൻ ഇംഗ്ളീഷ് ഭാഷ ടെസ്റ്റ് മയപ്പെടുത്തുന്നു

ബ്രിട്ടനിൽ നിലവിൽ നേഴ്സുമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ആലോചനകൾ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിട്ടനിൽ ജോലി ആഗ്രഹിക്കുന്ന മലയാളി നേഴ്സുമാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.ഐഇഎൽടിഎസ് സ്‌കോർ കുറക്കാൻ കൂടി ആലോചനകൾ നടക്കുന്നു. നഴ്‌സുമാർക്ക് നിലവിൽ വേണ്ട ഐഇഎൽടിഎസ് സ്‌കോർ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇംഗ്ളീഷ് ഭാഷ മര്യാദക്ക് അറിഞ്ഞാൽ മാത്രം പോരാ…അത് ഐ.ഇ.എൽ.ടി.എസിൽ തെളിയിക്കണം എന്ന പിടിവാശി മൂലം മെഡിക്കൽ മേഖലയിലേ നല്ല നേഴ്സുമാരേ ബ്രിട്ടന്‌ നഷ്ടപെടുന്നു എന്ന തിരിച്ചറിവാണ്‌ കാരണം. ഭാഷാ പണ്ഢിതന്മാരേ വേണോ? നല്ല നേഴ്സുമാരേ വേണോ എന്നതാണിപ്പോൾ നടക്കുന്ന ചർച്ചകൾ.

Loading...

ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ മികവുള്ള നേഴ്സുമാരേ ബ്രിട്ടന്‌ കിട്ടാതെ പോകുന്നു. ഭൂരിഭാഗവും ഗൾഫ് മേഖലയിലേക്ക് പോവുകയാണ്‌. കഴിവിന്‌ ഒന്നാം സ്ഥാനവും ഭാഷക്ക് രണ്ടാം പരിഗണയും നലാകാനാണ്‌ ആലോചന.വാദം നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഇളവ് വരുത്തണോ എന്ന കാര്യം എൻഎംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.മാറ്റങ്ങൾ വരുത്തുന്നത് ഭാഷാ ടെസ്റ്റുകൾ കൂടുതൽ ലളിതമാക്കാനാനാണ്‌.

ഈയാഴ്ചയൊടുവിൽ നടക്കുന്ന എൻഎംസി ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം പരിഗണനയ്ക്ക് വന്നേക്കും.680,000 നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളത്. എന്നാൽ, ഓരോ പത്ത് തസ്തികയിലും ഒന്നെന്ന വണ്ണം ഒഴിവുകൾ ഇനിയും നികത്താനുണ്ട്. ആകെയുള്ള നഴ്‌സുമാരിൽ 13 ശതമാനത്തോളമാണ് വിദേശികളുടെ എണ്ണം. ജീവനക്കാരുടെ ദൗർലഭ്യം കുറയ്ക്കുന്നതിന് ഐഇഎൽടിഎസ് സ്‌കോർ ഇളവ് ചെയ്യണമെന്ന നിർദ്ദേശം നഴ്‌സുമാർ തന്നെയാണ് മുന്നോട്ടുവെച്ചത്. 3600-ഓളം നഴ്‌സുമാർ ഈ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

കടുംപിടിത്തത്തിലൂടെ മികച്ച നഴ്‌സുമാരെ നഷ്ടപ്പെടുക്കുകയാണ് ബ്രിട്ടനെന്ന വാദവും ശക്തമാണ്. പല എൻഎച്ച്എസ് ട്രസ്റ്റുകളുടെയും മാനേജർമാരും ഈ ആവശ്യത്തിനൊപ്പമുണ്ട്. ഭാഷാ പരീക്ഷയിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ട് മോർകാംബെ ബേ എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ജാക്കി ഡാനിയേൽ എൻഎംസിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള നഴ്‌സുമാർക്ക് രജിസ്‌ട്രേഷൻ നൽകിയില്ലെങ്കിൽ ബ്രിട്ടനിലെ എല്ലാ എൻഎച്ച്എസ് ട്രസ്റ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാതാകുമെന്ന് ജാക്കി ഡാനിയേൽ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ ഭാഷാ നിഷ്‌കർഷ നീതീകരിക്കാനാവില്ലെന്ന് ഹെൽത്ത്‌കെയർ ഏജൻസിയായ എച്ച്‌സിഎൽ വർക്ക്‌ഫോഴ്‌സ് സൊല്യൂഷൻസും കഴിഞ്ഞമാസം റിപ്പോർട്ട് നല്കിയിരുന്നു. ഇതെല്ലാം ജോലി കാത്ത് യൂറോപ്പും സ്വപ്നം കണ്ടിരിക്കുന്ന മലയാളി നേഴ്സുമാർക്കും അവരുടെ കടുംബങ്ങൾക്കും ഏറെ പ്രതീക്ഷ നല്കുന്നു. ഗൾഫിൽ ഉള്ള നേഴ്സുമാർക്കും ബ്രിട്ടനിലേക്ക് എളുപ്പം കുടിയേറാം.