ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണ് മുസ്ലീംങ്ങള്‍ക്ക് ഇന്ത്യയെങ്കില്‍ ജനസംഖ്യ കൂടുന്നതെങ്ങനെ- നിര്‍മലാ സീതാരാമന്‍

വാഷിങ്ടണ്‍. മുസ്ലീംങ്ങള്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് മുസ്ലിം ജനസംഖ്യ ഇന്ത്യയില്‍ വര്‍ധിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ അവരുടെ സാധാരണ ജീവിതമാണ് തുടുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്ലിം ജനസംഖ്യ രാജ്യത്ത് വര്‍ധിക്കുകയാണ് ചെയ്തത്.

ഇവര്‍ക്ക് ജീവിക്കുവാന്‍ പ്രശ്‌നമുള്ള രാജ്യമാണ് ഇന്ത്യയെങ്കില്‍ പിന്നെ എങ്ങനെയാണ് ഇവരുടെ ജനസംഖ്യ വര്‍ധിച്ചതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മുസ്ലീംങ്ങള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. നേരിട്ട് ഇന്ത്യയില്‍ സന്ദര്‍ശിക്കുകയോ സത്യം തിരിച്ചറിയുകയോ ചെയ്യാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Loading...

ഇന്ത്യയില്‍ നിക്ഷേപിക്കുവാന്‍ താല്പര്യമുള്ളവരോട് പറയുവാനുള്ളത് ഇത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കാതെ ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കണമെന്നാണെന്നും. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇന്ത്യയില്‍ വന്ന് രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് അവര്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കണമെന്നും നിര്‍മലാ സീതാരമന്‍ പറഞ്ഞു. അതേസമയം പാക്കിസ്ഥാന കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നിര്‍മലാ സീതാരമന്‍. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ അവിടെ സംഭവിക്കുന്നത് മറിച്ചാണ്. ന്യൂനപക്ഷങ്ങള്‍ അവിടെ ഇല്ലാതാകുകയാണെന്നും ചില മുസ്ലീം സമുദായങ്ങള്‍ പോലും നാശത്തിന്റെ വക്കിലാണെന്നും അവര്‍ പറഞ്ഞു. സുന്നി വിഭാഗക്കാര്‍ അംഗീകരിക്കാത്ത മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ എല്ലാം അവിടെ അതിക്രമം നടക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മുസ്ലീം ജനവിഭാഗങ്ങളും സുഖമായി ജീവിക്കുന്നുവെന്നും അവര്‍ പറഞ്ഞു.