ഒടുവിൽ ജോളിക്കുള്ളിലെ മനോരോഗി പുറത്ത്

കൂടത്തായി സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ജോളി എന്ന മുഖ്യ പ്രതിയും വലിയ തോതിൽ ചർച്ചയായി. ഒരു സ്ത്രീ ഇത്രയും പൈശാചികമായ ഒരു കൃത്യം ചെയ്തുവെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. എന്തായിരുന്നു അവരുടെ ലക്ഷ്യം എന്നതും അവ്യക്തമാണ്. ഇപ്പൊൾ അവരുടെ ഉള്ളിലെ മനോരോഗിയേയും
തിരിച്ചറിയപ്പെടുകയാണ്.

പല തരത്തിലുള്ള ചര്‍ച്ചകളാണ് ജോളിയെക്കുറിച്ച് മനശാസ്ത്ര വിദഗ്ധര്‍ക്കിടയി നടക്കുന്നത്. വലിയൊരു വിഭാഗം വിദഗ്ധരും ഇവര്‍ക്ക് ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളതായാണ് വിലയിരുത്തുന്നത്. അതേസമയം ഇവരൊരു സൈക്കോപാത്ത് ആണെന്ന വിലയിരുത്തലും നടക്കുന്നുണ്ട്.

റിമാന്‍ഡിലായി ജയിലില്‍ എത്തിയത് മുതല്‍ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാര്‍ഡന്മാരോട് സ്വന്തം ആവശ്യങ്ങള്‍ പോലും ചോദിക്കാന്‍ ഇവര്‍ മടി കാണിക്കുന്ന സാഹചര്യമുണ്ടായി. സാധാരണഗതിയില്‍ തന്റെ കുറ്റം പിടിക്കപ്പെട്ടുവെന്ന അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളില്‍ കാണുന്ന പ്രശ്‌നങ്ങളായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാമായിരുന്നു.