ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നതെന്തിന്- എംകെ മുനീര്‍

കോഴിക്കോട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി എംകെ മുനീര്‍. ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. മതവിശ്വാസികളെ വെല്ലുവിളികുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പോക്‌സോ കേസുകള്‍ എല്ലാം ശരിക്കും എന്താണ്. ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകളാണ് നടക്കുന്നത്. ഒരു പുരുക്ഷന്‍ മറ്റൊരു പുരുക്ഷന്‍ അല്ലെങ്കില്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ എന്തിനാണ് പോക്‌സോ കേസ് എടുക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

Loading...

ജന്‍ഡര്‍ ന്യൂട്രീലിറ്റ് എന്ന് പറയുമ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്ന എത്ര പേരുണ്ടാകും എന്ന് നമ്മള്‍ ആലോചിക്കണം. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് മുനീര്‍ പറഞ്ഞു.