വ്ലോ​ഗർ റിഫയുടെ മരണം; കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

കോഴിക്കോട്: മലയാളി വ്ളോഗറായ റിഫ മെഹ്‍നുവിൻറെ ദുരൂഹമരണത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണം ലഭിച്ചിരിക്കുകയാണ്. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് കുടുംബം ആവർത്തിച്ച് വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. അത് കണ്ടെത്തണമെന്ന് റിഫയുടെ പിതാവ് പറയുന്നത്.

മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണ്. റിഫ മരിക്കാൻ കാരണമെന്തെന്ന് അറിയണമെന്ന് . കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ അമ്മ ഷെറിന പറഞ്ഞു.കോഴിക്കോട് സ്വദേശിയായ വ്ളോഗർ റിഫ തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിഫ മെഹ്നുവിൻറെ കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ് മോട്ടത്തിലെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊറൻസിക് സംഘം അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിക്ക് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം

Loading...