Don't Miss Uncategorized

ഐഎസിന്റെ വരുമാന സ്രോതസ്സുകൾ അടയുന്നു; പരുക്കേറ്റ അംഗങ്ങളുടെ ആന്തരികാവയവങ്ങൾ മോഷ്ടിച്ച് വിറ്റു പണമുണ്ടാക്കുന്നു

ദമാസ്‌കസ്: തുടർച്ചയായ വ്യോമാക്രമണങ്ങൾ മൂലം എണ്ണപ്പാടങ്ങൾ വറ്റിവരണ്ടതോടെ ഐഎസിന്റെ വരുമാന സ്രോതസ്സുകൾ അടയുന്നു. വരുമാനം കുറഞ്ഞ ഐഎസ് പരുക്കേറ്റ അംഗങ്ങളുടെ ആന്തരികാവയവങ്ങൾ മോഷ്ടിച്ച് വിറ്റാണ് പണമുണ്ടാക്കുന്നത്. പരുക്കേറ്റവരും കൊല്ലപ്പെട്ടവരുമായ സ്വന്തം അംഗങ്ങളുടെ ആന്തരികാവയവങ്ങൾ വിറ്റാണ് പണമുണ്ടാക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർച്ചയായ വ്യോമാക്രമണങ്ങൾ മൂലം ഐഎസിനു അവരുടെ ശക്തികേന്ദ്രങ്ങൾ പലതും നഷ്ടമായിട്ടുണ്ട്. എണ്ണപ്പാടങ്ങളും വറ്റിയതോടെ ഐഎസിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം നിലച്ചു.ഇതുവരെ ഐഎസ് 23 അംഗങ്ങളുടെ ആന്തരികാവയവങ്ങൾ ഇത്തരത്തിൽ മോഷ്ടിച്ചെടുത്ത് വിൽപന നടത്തിയതായിട്ടാണ് വിവരം. ഇറാഖ് പ്രവിശ്യയായ നിനവേഹിലുള്ള അംഗങ്ങളുടെ ആന്തരികാവയവങ്ങളാണ് മോഷ്ടിച്ചത്.

ഇത്തരത്തിൽ ലഭിക്കുന്ന പണം പ്രധാനമായും ഗതാഗതത്തിനായാണ് ഐഎസ് ഉപയോഗിക്കുന്നത്. വ്യോമാക്രമണങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഐഎസ്, പെട്ടെന്നു പണമുണ്ടാക്കുന്നതിനാണ് പരുക്കേറ്റ അംഗങ്ങളിൽ നിന്ന് ആന്തരികാവയവങ്ങൾ മോഷ്ടിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് തുടരാനാകാതെ വരുന്നവരെ ഒഴിവാക്കുക എന്ന കാര്യം കൂടി ഇതിലുണ്ട്. ഇതിനായി ആശുപത്രികളിൽ പ്രത്യേക വൈദ്യസംഘം ഐഎസിന്റേതായി പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് ആന്തരികാവയവങ്ങൾ എടുക്കുന്നത്. കിഡ്‌നി, കുടൽമാല എന്നിവയടക്കമുള്ള ആന്തരികാവയവങ്ങൾ മോഷ്ടിച്ചെടുക്കുന്നുണ്ട്.വ്യോമാക്രമണങ്ങൾ കൂടിയതോടെ പരുക്കേൽക്കുന്ന അംഗങ്ങളെ ഐഎസ് സംഘടനയിൽ നിന്ന് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്.

Related posts

ഇനിയും മതിയാകാത്ത കല്ലട… ബൈക്കുകാരനെ തട്ടിയിട്ട് ചീത്തവിളിച്ച ശേഷം കുതിച്ചു പാഞ്ഞ കല്ലട ബസിനെ ചേസ് ചെയ്ത് ചില്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാര്‍

subeditor5

ഐ.സ് പാസ്സ്പോര്‍ട്ട് നിര്‍മ്മിക്കുന്നു, ഒറിജിനെ വെല്ലുന്ന വ്യാജന്‍!

subeditor

കുവൈറ്റിൽ ബസ് അപകടം, 15പേർ മരിച്ചു, നിരവധി മലയാളികളും

special correspondent

ഭാര്യയുടെ പേര് യശോദ ബെന്‍ , അതുമാത്രം അറിയാം ഭാര്യയെക്കുറിച്ച് വേറൊന്നും അറിയില്ല: മോദി

main desk

റോണിയും ഡോണിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകള്‍

subeditor

വിമാനത്തില്‍ എലി ; എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി ഇറക്കി

subeditor

പിന്നിൽ നാദിർഷയോ ദിലീപോ ? ഉത്തരമറിയാവുന്നത് അപ്പുണ്ണിക്ക് മാത്രം

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

subeditor

ഫസ്റ്റ് ഷോയിൽ മോഹൻലാൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ സിസിടിവി ദൃശ്യങ്ങളിൽ ഞങ്ങൾ കണ്ടത് വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്ത ക്രൂരമായ പീഡനം ;തീയേറ്റര്‍ ഉടമ സതീഷ്

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 91 ആയി; നിരവധി ട്രെയിനുകള്‍ വ‍ഴിതിരിച്ചുവിട്ടു

subeditor

ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയുടെ മറവിൽ പരസ്യമദ്യപാനവും അഴിഞ്ഞാട്ടവും, നേതൃത്വം നൽകുന്നത് മദ്യനിരോധനത്തിനു മുറവിളികൂട്ടുന്ന മത മേലധ്യക്ഷൻമാർ

ഒരു കത്തിയോ റേസറോ കൊണ്ട് ഒരു അനസ്ത്യേഷിയ പോലും നല്‍കാതെ.. ; കൊച്ചുപെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരത; അന്ധവിശ്വാസത്തിന്റെ പേരില്‍

Leave a Comment