ചെന്നൈ: തമിഴകത്തിന്റെ ഇളയദളപതി വിജയ് ചിത്രം ഭൈരവയുടെ ട്രെയ്ലർ ഹിറ്റ്. ഫേസ്ബുക്കിലൂടെ നടന് വിജയ് തന്നെയാണ് ട്രെയിലർ പുറത്തിറക്കിയത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഴകിയ തമിഴ് മകന് എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡബിൾ റോളിലാണ് വിജയ് എത്തുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Loading...