കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത് വർധിക്കുന്നതായി പരാതി

വിദേശത്തേക്ക് കേരളത്തിൽനിന്നുള്ള മനുഷ്യക്കടത്ത് വർധിക്കുന്നതായി പരാതി. നിയമവും നിയന്ത്രണങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നാണ് പ്രവാസികളുടെ ഉൾപ്പെടെ പ്രധാന പരാതി. ഈയിടെ സമാപിച്ച ലോക കേരളസഭയിലും പ്രത്യേക ഓപ്പൺഫോറത്തിലൂടെ പ്രവാസിസംഘടനാ പ്രതിനിധികൾ കേരളത്തിൽനിന്ന് മനുഷ്യക്കടത്ത് വർധിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം മറുപടികൾ നിരുത്തരവാദപരമാണെന്ന് പ്രവാസി സംഘടനകളും പറയുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെങ്കിൽ ഇതുസംബന്ധിച്ച പരാതികൾ ലഭിക്കണമെന്നാണ് അധികൃതർ നൽകുന്ന മറുപടി. ദിവസങ്ങൾക്കുമുമ്പാണ് കുവൈത്തിൽ കുടുങ്ങിപ്പോയ കൊച്ചി സ്വദേശിനിയായ യുവതിയുടെ സങ്കടം ലോകമറിഞ്ഞത്. കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളിൽനിന്നുള്ള യുവതികൾക്കും സമാനമായ അനുഭവങ്ങളുണ്ടായി.

Loading...