Crime

ഡ്രൈവര്‍ക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉറക്ക​ഗുളിക നൽകി ഭാര്യ കൊലപ്പെടുത്തി….കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ?

ഇന്ന് അവിഹിതത്തിനായി സ്വന്തം കുടുംബം തകർത്തെറിയുന്ന ഇന്നത്തെ യുവതികൾ ഒരു ട്രെന്റായി സ്വീകരിച്ചിരിക്കുന്നു. ഡ്രൈവർക്കൊപ്പം ജീവിക്കാൻ വീട്ടമ്മയായ യുവതി ഭർത്താവിന് ഉറക്ക​ഗുളിക കലർത്തിയ മിശ്രിതം നൽകി. കൃത്യം ഒറ്റക്ക് നിർവ്വഹിക്കാൻ സാധിക്കാത്തതിനാൽ രണ്ട് വാടകക്കൊലയാളികളെ അരലക്ഷം കൊടുത്തു വിലക്കെടുത്തു. ആംആദ്മിയുടെ പ്രാദേശിക തെരെഞ്ഞടുപ്പ് സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെയാണ് ഭാര്യ കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യ അടക്കം മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദയുടെ ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37),ചാംകൗർ സിങ്(26), ജെയ്മൽ സിങ്(20 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിർണാ പാലിന്റെ 14 വയസ്സായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃത്യമായി പ്ലാൻ ചെയ്ത കൊലപാതകം പുറത്തായത്.

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ജെതുകെയിലുള്ള സ്വവസതിയിൽ വെച്ച് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാല്‍ ഡ്രൈവറായ സന്ദീപ് കൗർ(35) എന്നയാളുമായി അവിഹിതത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തിരുമാനിക്കുകയും എന്നാൽ ഹിന്ദ ഈ ബന്ധത്തെ എതിർത്തിർക്കുകയും ചെയ്തിരുന്നു.

തുടർന്ന് തങ്ങളുടെ വിവാഹത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഹിന്ദയെ എന്നന്നെക്കുമായി ഇല്ലാതാക്കാൻ കിർണാപാൽ തീരുമാനിച്ചു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

സംഭവ ദിവസം കിർണാപാൽ ഹിന്ദക്ക് ഉറക്ക ഗുളിക കലർത്തിയ മിശ്രിതം കുടിക്കാൻ നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഹിന്ദയുടെ മുഖത്ത് സംഘം തലയിണ കൊണ്ട് അമർത്തി പിടിക്കുകയും ശേഷം ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിക്കുക യുമായിരുന്നു വെന്ന് പൊലീസ് വ്യക്തമാക്കി.

ഓരോ വാടക കൊലയാളിക്കും കിർണാപാൽ 50,000രൂപ വെച്ച് നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ തുക സംഘത്തിന്‍റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് കൊലയിൽ ബന്ധമില്ലെന്ന് കാണിച്ച് പൊലീസിൽ കള്ള മൊഴി നൽകി അന്വേഷണ ഉദ്യേഗസ്ഥരെ കിർണാപാൽ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടർന്ന് സിസിടിവിയുടെ സഹായത്തോടെ കൊലയിൽ ഇവരുടെ പങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

Related posts

ജിബിനെ രാത്രിയില്‍ വിളിച്ചുവരുത്തിയത് യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ച്, കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു

100 വയസ്സുള്ള സൂഫി പണ്ഡിതനെ ഐഎസുകാർ തലവെട്ടിക്കൊന്നു

subeditor

കാമുകൻമാർക്ക് അഞ്ചാം ക്ലാസുകാരിയെ കാഴ്ച്ച വച്ചത് സ്വന്തം അമ്മ, വഴങ്ങാതിരുന്നപ്പോൾ മർദനം, ജിഷ കൊല്ലപ്പെട്ട പെരുമ്പാവൂരിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത

subeditor

ചെറുപ്രായത്തില്‍ മാംസവ്യാപാരരംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ എക്‌സ്‌റേ വരുന്നു

subeditor

ജിഷയേ കൊല്ലും മുമ്പ് ഘാതകൻ ഭക്ഷണത്തിൽ വിഷം നല്കിയിരുന്നു. ഭക്ഷണത്തിൽ വിഷ വസ്തു കണ്ടെത്തി.

subeditor

വിവാഹവാഗ്ദാനത്തിലൂടെ പീഡനം ; പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

main desk

കുമരകത്ത് വീണ്ടും സെക്‌സ് റാക്കറ്റ്! വിനോദ സഞ്ചാരികളെ വലയിലാക്കാന്‍ ഏജന്റുമാര്‍ കറങ്ങുന്നു

വിശന്നു കരഞ്ഞ കുഞ്ഞിനോട് അമ്മയുടെ ക്രൂരത….

sub editor

ടീച്ചർ കുറ്റക്കാരി: 16കാരായ 2കുട്ടികളുമായി നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗീക ബന്ധം

subeditor

പ്രസവിച്ച് 7മത് ദിവസം മലയാളി യുവതി റിയാദിൽ മരിച്ചു

subeditor

വയനാട്ടില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

pravasishabdam online sub editor

മോണിക്ക ഗുർദെയെ കൊലപ്പെടുത്തിയത് അപ്പാർട്ട്‌മെന്റിലെ മുൻ കാവൽക്കാരന്‍

subeditor