ഭാര്യയുടെ കിടപ്പറ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം ; അറബ് പൗരൻ അജ്മാനിൽ കുടുങ്ങി

യുഎഇ: പരസ്ത്രീ ബന്ധം എതിർത്ത ഭാരയയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭര്‍ത്താവിന് തടവ് ശിക്ഷ. അജ്മാനിലാണ് സംഭവം. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ യുവാവിന് കോടതി ആറു മാസത്തെ ജയില്‍ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്.

ഭർത്താവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ യുവതി ചോദ്യംചെയ്‌തതോടെയാണ് ഇരുവരും തമ്മിൽ കലഹം തുടങ്ങിയത്. ഭർത്താവിന്റെ അമിതമായ മദ്യപാനശീലത്തെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കാമുകിയുമായുള്ള തന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിന് പ്രതികാരമായി യുവാവ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ കിടപ്പറ ചിത്രങ്ങള്‍ക്കൊപ്പം അവരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള ടെക്‌സറ്റ് മെസേജും ഇയാള്‍ അയച്ചതായി പോലിസ് കണ്ടെത്തി. ഭാര്യയുടെ മോശം ചിത്രങ്ങള്‍ ഇയാള്‍ കാമുകിക്കും അയച്ചുകൊടുത്തിരുന്നു.

Loading...

ഭർത്താവ് തന്റെ നഗ്നചിത്രങ്ങൾ വിവാഹിതയായ കാമുകിയ്ക്ക് അയച്ചിരുന്നുവെന്ന് യുവതിയ്ക്ക് മനസിലായി. ഒരു ദിവസം രാത്രി വൈകി മദ്യപിച്ചെത്തിയ ദിവസമാണ് ഇക്കാര്യം യുവതിയ്ക്ക് മനസിലായത്. കാമുകിയെ വിളിക്കുന്നതിന് പുതിയ സിംകാർഡ് ഫോണിൽ ഇട്ടതും ശ്രദ്ധയിൽപ്പെട്ടു. ഭർത്താവിന്റെ കയ്യിലുള്ള ഫോൺ സ്വന്തമാക്കിയ ശേഷം കാമുകിയുമായുള്ള ഭർത്താവിന്റെ സംഭാഷണങ്ങൾ ശ്രദ്ധിച്ച യുവതി ഇതിനെ ചോദ്യം ചെയ്തു. ഈ സമയത്താണ് നഗ്നചിത്രങ്ങൾ കാമുകിക്ക് അയച്ചുവെന്ന് ഇയാൾ സമ്മതിച്ചത്.

തുടർന്ന് ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളുമായി വീട്ടില്‍ നിന്ന് രക്ഷിപ്പെടുകയായിരുന്നു. അന്ന് രാത്രി കോര്‍ണിഷിലാണ് കുട്ടികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.