പുടുകൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധന​ഗ്നരായി ചുംബിച്ച് കാമുകനും കാമുകിയും: ഒടുവിൽ അറസ്റ്റിൽ

ടെഹ്‌റാന്‍: കാമുകിയെ ചുംബിക്കാൻ കാമുകൻ തെരഞ്ഞെടുത്ത സ്ഥലം അംബരചുംബിയായ കെട്ടിടത്തിന് മുകൾ ഭാ​ഗം. ആരും ഒന്നു ഭയക്കുന്ന കൂറ്റൻ കെട്ടിടത്തിന് മുകളിൽ അർദ്ധന​ഗ്നരായി ചുംബിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാകുകയും വിവാദമാകുകയും ചെയ്തു. സംഭവം ഇറാനിലാണ്.

വിവാദ ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്‌ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് അലിറേസയെ അറസ്റ്റ് ചെയ്തത്. ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്തരം ചിത്രങ്ങൾ ഇതിനു മുന്‍പും അലിറേസപോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അന്നന്നൊന്നു ഇങ്ങനെ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം അറസ്റ്റിന് കാരണം വ്യക്തിവൈരാ​ഗ്യമായിരിക്കാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Loading...

നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അലിറേസയുടെ പിതാവിനെ കാണാതായതായിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള
അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാകാം അറസ്റ്റ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.