സൈന്യത്തിന് മൂക്കുകയറിടുമെന്ന് ഇമ്രാന്‍; ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കയ്യിലെ കളിപ്പാവയാണെന്നു പ്രതിപക്ഷം

ഐക്യരാഷ്ട്രസഭയുടെ വികസന സംബന്ധിയായ റിപ്പോര്‍ട്ടിൽ പാകിസ്താനില്‍ ജനാധിപത്യമില്ലെന്ന വാദത്തെ പൊളിക്കാന്‍ ഇമ്രാന്‍ ഖാനെടുക്കുന്ന നടപടികളെ പരിസഹിച്ച് പ്രതിപക്ഷം. സൈനിക മേധാവികള്‍ക്ക് ഭരണകാര്യത്തില്‍ കൈകടത്താനാകാത്ത വിധം തീരുമാനങ്ങളെടുത്തുവെന്നാണ് ഇമ്രാൻ അവകാശപ്പെട്ടത്. എന്നാൽ സുപ്രധാന വകുപ്പുകളുടെ തലവന്മാരെല്ലാം മുന്‍ സൈനിക മേധാവികളാണെന്നും അവരാണ് പാകിസ്താന്‍റെ എല്ലാ രാഷ്ട്രീയ വിദേശനയങ്ങളും നിലവില്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ അവരുടെ കയ്യിലെ കളിപ്പാവയാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ഇമ്രാന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ തെഹ രീക്- ഇ-ഇന്‍സാഫ് എങ്ങനെയാണ് നിലവില്‍ വന്നതെന്നും അവര്‍ക്കുള്ള പിന്തുണയും സ്വാധീനവും ആരാണ് നല്‍കുന്നതെന്നും മറക്കരുതെന്ന് പ്രതിപക്ഷം.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പാകിസ്താനില്‍ ജനാധിപത്യം ദുര്‍ബലമാണെന്നു പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങളെല്ലാം കൊടിയ ദാരിദ്രത്തിലാണ്. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും മാനദണ്ഡങ്ങളിൽ ഏറെ പിന്നിലാണവര്‍. അതേസമയം രാജ്യത്തെ സുപ്രധാന സൈനിക മേധാവികളും അവരുമായി നേരിട്ട് ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവരും ഉന്നതന്മാരും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവരുമാണെന്നും ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അന്താരാഷ്ട്രതലത്തിലെ വിലയിരുത്തലുകള്‍ ഇമ്രാന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

Loading...