ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് കത്തയച്ചു. പ്രസിഡന്റിനും ചൈനയിലെ ജനങ്ങള്‍ക്കും കത്തില്‍ ്പ്രധാനമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വെല്ലുവിളി നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയില്‍നിന്ന് 650ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തതിന് ഷി ജിന്‍പിങ്ങിന് പ്രധാനമന്ത്രി മോദി കത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു.കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 811 പേരാണ് മരിച്ചത്. 37,198 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
മാരകമായ കൊറോണ വൈറസ് കൈമാറ്റം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള 20 രാജ്യങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്തെന്ന് ജര്‍മന്‍ ഗവേഷണം. ഹംബോള്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കണക്ടിങ് എയര്‍പോര്‍ട്ടാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ എയര്‍പോര്‍ട്ട്. ഇതുപ്രകാരം 4000 വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യോമഗതാഗത പാതയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് ഇന്ത്യയിലേക്ക് ‘ഇറക്കുമതി’ ചെയ്യപ്പെടാനുള്ള സാധ്യത 0.21 ശതമാനമാണ്. രാജ്യത്തെ പ്രധാന വിമാനത്തവളങ്ങള്‍ വഴി വൈറസ് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത പട്ടികയില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഒന്നാംസ്ഥാനത്ത്.(0.06%) മുംബൈ എയര്‍പോര്‍ട്ട്, കൊല്‍ക്കത്ത എയര്‍പോര്‍ട്ട്, ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, കൊച്ചി എന്നീ എയര്‍പോര്‍ട്ടുകള്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതു വരെ 803 പേരാണ് ചൈനയില്‍ കോറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 2003ലെ സാര്‍സ് ബാധയെ തുടര്‍ന്ന് ഉണ്ടായ മരണങ്ങളേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. സാര്‍സ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം 774 പേരായിരുന്നു മരിച്ചത്.
ചൈനയിലെ വുഹാനില്‍ മാത്രം 780 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കണക്ക് പ്രകാരം 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരില്‍ 34,598 പേര് ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതേസമയം അതേസമയം കൊറോണ വൈറസ് മരണങ്ങള് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും താറുമാറായ അവസ്ഥയാണ് ലോകത്തെമ്പാടുമുള്ളത്. ഈ സാഹചര്യത്തിലാണ് ടോക്യോ ഒളിമ്പിക്സ് 2020 ന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒളിമ്പിക്സ് മത്സരങ്ങള്‍ നടന്നിരുന്നു.