മോഹന്‍ലാലിന്റെ മകനുമായി പ്രണയത്തിലാണെന്ന് പറഞ്ഞിട്ട്….ആ നടിയുടെ വിവാഹ നിശ്ചയം മറ്റൊരാളുമായി കഴിഞ്ഞു.

വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ ചെയ്തുള്ളൂ എങ്കിലും, എല്ലാ നായികമാരെയും പോലെ ജ്യോതി കൃഷ്ണയുടെ പേരും ഗോസിപ്പു കോളങ്ങളില്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവായിരുന്നു നായകന്‍. ജ്യോതിയുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.

ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. ദുബായിലാണ് അരുണ്‍ .വിവാഹ നിശ്ചയം വെള്ളിയാഴ്ച (മെയ് 26) തൃശൂരില്‍ വച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ രംഗത്ത് നിന്ന് അധികമാരും ഉണ്ടായിരുന്നില്ല. നവംബര്‍ 19നാണ് വിവാഹം.

തീര്‍ച്ചയായും ഇത് പ്രണയ വിവാഹമാണോ എന്ന ചോദ്യം സ്വഭാവികം.. അതെ പ്രണയ വിവാഹമാണ്. കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് അരുണും ജ്യോതി കൃഷ്ണയും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി.. പിന്നെ പ്രണയവും .

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണ വെള്ളിത്തിരയിലേക്ക് എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ മാര്‍ച്ച് 12. തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ധനന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമായിരുന്നു അത്.

ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ ജ്യോതി കൃഷ്ണ എത്തി. ഞാന്‍, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണവ് മോഹന്‍ലാലുമായുള്ള ജ്യോതി കൃഷ്ണയുടെ പ്രണയ ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹ സംവിധായകനായിരുന്നു പ്രണവ്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ജ്യോതി പ്രതികരിച്ചു.

2014 ജൂണില്‍ ജ്യോതി പ്രൊഡ്യൂസര്‍ എക്‌സിക്യുട്ടീവ് ഷാജി കാവനന്തിനെതിരെ പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. അപമര്യാദയായി പെരുമാറി എന്ന് കാണിച്ചായിരുന്നു പരാതി. എന്നാല്‍ ഷാജി പരാതി നിഷേധിച്ചു. വ്യക്തിപരമായ വിരോധമാണെന്നായിരുന്നു ഷാജി പറഞ്ഞത്. എന്നിരുന്നാലും പരാതിയെ തുടര്‍ന്ന് ഷാജിയെ ഫെഫ്കയില്‍ നിന്ന് പുറത്താക്കി .

ഒരു മോര്‍ഫ് ചെയ്ത ഫോട്ടോയുടെ പേരിലാണ് പിന്നീട് ജ്യോതി കൃഷ്ണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ജ്യോതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിയ്ക്കുകയായിരുന്നു. സംഭവത്തിനെതിരെയും നടി പരാതി നല്‍കി.