ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പിലെ തിരുത്തിനെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. ദുരൂഹതയുണര്‍ത്തി ആത്മഹത്യാക്കുറിപ്പിലെ 11 വരികള്‍. കത്ത് തിരുത്തിയത് രോഹിത് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്നതാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് തൂങ്ങി മരിച്ച സ്ഥലത്തു നിന്നാണ് കത്ത് കണ്ടെടുത്തത്. മുന്‍പു രോഹിത് വേമുല എഴുതിയ ആറു പേജ് കുറിപ്പില്‍ വെട്ടിയ 11 വരികള്‍ എന്താണെന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 11 വരിയടങ്ങിയ ഒരു ഖണ്ഡിക രോഹിത് തന്നെയാണു വെട്ടിയത്. വെട്ടിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ് വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ തിരുത്തിയത് രാഹുലാണെന്നുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

rohith-vemula-suicide-letter

Loading...

അതേ സമയം നിജസ്ഥിതി അറിയാന്‍ കത്ത് ഫോറന്‍സിക് പരശോധനക്ക് അയച്ചിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപോര്‍ട്ട് ചെയ്യുന്നു. തിരുത്തിയ വാക്കുകള്‍ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ കുറിച്ചുള്ളതാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വെട്ടിയ വരികളിലെ ഉള്ളടക്കം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണു പൊലീസും വിദ്യാര്‍ഥികളും. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നു രോഹിത് കത്തില്‍ പറയുന്നുണ്ട്. വെട്ടിക്കളഞ്ഞ വരികളില്‍ മരണത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ചു രോഹിത് സൂചിപ്പിച്ചിരിക്കാമെന്നാണു പൊലീസ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിതിനെ ന്യൂ റിസര്‍ച് സ്‌കോളേഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.