കോഴിക്കോട്. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ആക്രമണങ്ങള്‍ക്ക് കോഴിക്കോട് തുടര്‍ ആക്രമണം ഉണ്ടായി. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ വടകരയില്‍ അവരുടെ വീട്ടിലെത്തിയ സംഘം കത്തിച്ചു. ഫുട്ബോള്‍ കാണുവാന്‍ പോയ വിദ്യാര്‍ഥിക്കുനേരെ കോഴിക്കോട് പേരാമ്പ്രയില്‍ ആക്രമണം ഉണ്ടായി.
മേപ്പാടി പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ഥി പേരാമ്പ്ര സ്വദേശിയായ അഭിനവിനാണ് മര്‍ദ്ദനമേറ്റത്. ഫുട്ബോള്‍ കാണുവാന്‍ പോകുന്നതിനിടയില്‍ വഴിയില്‍ വെച്ച് അഭിനവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആണിയടിച്ച പലക കൊണ്ട് തലയ്ക്കടിച്ചെന്നാണ് അഭിനവ് പറയുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ എസ്എഫ്ഐ വനിതാ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടും എസ്എഫ്ഐക്കാരാണെന്നു പറഞ്ഞ് തന്നെ എട്ട് പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് അഭിനവ് പറയുന്നു.
വനിതാ നേതാവിനെ അക്രമിച്ച കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീടുവരെ ഓരോ ബസ് സ്റ്റോപ്പിലും നിന്നു തല്ലുമെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പ്രസംഗിച്ചിരുന്നു. ഫെയ്സ്ബുക്കിലും ഇത് സംബന്ധിച്ച ഭീഷണി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പേരാമ്പ്രയില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചത്. 25 വര്‍ഷമായി എസ്എഫ്ഐ ഭരിക്കുന്ന മേപ്പാടി പോളി ടെക്നിക്ക് ഇത്തവണ യുഡിഎസ്ഫ് ഭരണത്തിലെത്തിയിരുന്നു.
ഇതിനു തൊട്ടുപിറകെയാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്കുനേരെ ആക്രമണം നടന്നത്. ഇതില്‍ നാലുപേര്‍ അറസ്റ്റിലായി. ലഹരി ഉപയോഗിത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാലാണ് തന്നെ ആക്രമിച്ചതെന്ന് അപര്‍ണ ഗൗരി പറഞ്ഞിരുന്നു. കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വാടക വീടുകളില്‍ കഴിഞ്ഞ ദിവസവം പോലീസ് റെയ്ഡ് നടത്തിയിരുന്നു. കോളജിലെ ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് റെയ്ഡെന്നും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍ഒ സിബി പറഞ്ഞിരുന്നു.