National News Top Stories

അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ അധിക നികുതി… വ്യാപാര യുദ്ധത്തിന് കൈ കോർത്ത് ഇന്ത്യയും

അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ അധിക നികുതി. നിരവധി തവണ മാറ്റിവെച്ചതിന് ശേഷം ഒടുവില്‍ അമേരിക്കയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക പരിഗണന പദവി അമേരിക്ക കഴിഞ്ഞയാഴ്ച പിന്‍വലിച്ചതാണ് പ്രകോപിപ്പിച്ചത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധം രൂക്ഷമായതിനിടെയാണ് ഇന്ത്യയും അമേരിക്കയും സമാന അവസ്ഥയിലേക്ക് നീങ്ങുന്നത്.

ബദാം, വാല്‍നട്ട്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്കാണ്‌
ഇന്ത്യ അധിക നികുതി ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഇന്ത്യയ്ക്ക് 21 കോടിയിലധികം ഡോളറിന്റെ അധിക വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അമേരിക്ക,ഇന്ത്യയില്‍ നിന്നുള്ള അലൂമീനിയം സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ്‌
അമേരിക്കിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്‌.

എന്നാല്‍ ഇത് പല കാരണങ്ങളാല്‍ നീട്ടിവെയ്ക്കുകയായിരുന്നു.2018 ജൂണ്‍ 18 ന്‌ അധിക നികുതി ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപരസംഘടനയുടെ പരിഗണനയിലാണ്.സ്റ്റീലിന് 25 ശതമാനം നികതിയും അലൂമിനിയത്തിന് 10 ശതമാനം നികുതിയുമായിരുന്നു അമേരിക്ക ഏര്‍പ്പെടുത്തിയിത്.

അമേരിക്ക നിലപാട് തിരുത്തുമെന്ന പ്രതീക്ഷിച്ചാണ് ഇന്ത്യ എതിര്‍നടപടികള്‍ വൈകിപ്പിച്ചത്.

നികുതി രഹിതമായി ചില ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാന്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് പ്രത്യേക പരിഗണന പദവി.

ഈ മാസം അവസാനം അവസാനം ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാപാര പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതുന്നത്.

വാല്‍നട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30% ആയിരുന്നത് 70 ശതമാനമായി വര്‍ധിക്കും.

അമേരിക്കയുമായുള്ള വ്യാപരത്തില്‍ ഇന്ത്യയ്ക്ക് വ്യാപരമിച്ചമാണ്. 2017-18 കാലത്ത് 4790 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇറക്കുമതി 2670 കോടി ഡോളറിന്റെതായിരുന്നു.

Related posts

ടീം സോളാറില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്ക്‌ ;സരിതയുമായുള്ള ബന്ധത്തിന് തെളിവ് ; ബിജു രണ്ടും കല്‍പ്പിച്ച് തന്നെ

ഹോസ്റ്റൽ സൗകര്യം നിഷേധിച്ചതിനെ തുടർന്ന മോദിക്ക് കത്തെഴുതി വച്ച ശേഷം കായികതാരം ആത്മഹത്യ ചെയ്തു

subeditor

സൗദിക്ക് 25%വും വീട്ടുവേലക്കാർ മതി. ഇന്ത്യയിൽനിന്നും എല്ലാ റിക്രൂട്ട്മെന്റുകളും നിർത്തി .

subeditor

എന്‍ജി. വിദ്യാര്‍ഥിനിയുടെ മരണം: ആഭ്യന്തര വകുപ്പിനെതിരെ കെ.എസ്.യുവും എം.എസ്.എഫും

subeditor

നടിയെ അപമാനിച്ച ദിലീപും സലീം കുമാറും അജു വർഗീസും കുരുക്കിൽ..!!

ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും മാറ്റുന്ന ആര്‍ത്തവ രക്തം നിറഞ്ഞ പാഡുകള്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകേണ്ട ദുര്‍വിധി; നടപടിയെടുക്കൂ… പ്ലീസ്..

subeditor10

രാഹുല്‍ ഗാന്ധി രാവണനും പ്രിയങ്കാ ഗാന്ധി ശൂര്‍പ്പണഖയുമെന്ന് ബി.ജെ.പി എം.എല്‍.എ; രാമനായ മോഡി ഇവരെ കീഴ്‌പ്പെടുത്തും

subeditor5

റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ;മലബാർ എക്‌സ്പ്രസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

നാളെ വിതരണം തുടങ്ങുന്ന 2000 നോട്ടിന്റെ 7.5 കോടി കള്ളപ്പണം പിടിച്ചു

subeditor

ഹിമാചൽ മണ്ണിടിച്ചിൽ, മരണം 50 കടന്നു, രക്ഷാ പ്രവർത്തനം തുടരുന്നു

പൊലീസുകാർ പീഡിപ്പിക്കുന്നു… തടവുകാർ സമരത്തിൽ

subeditor5

ഉറിയിൽ ആക്രമണം നടക്കുമെന്നു മൂന്നു ദിവസം മുമ്പേ സൈന്യത്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു

subeditor