ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി

ന്യൂഡല്‍ഹി: ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി. ലോകബാങ്ക് പുറത്തുവിട്ട 2017ലെ കണക്കുകള്‍ പ്രകാരമാണിത്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.

2.597 ട്രില്യന്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം. ഫ്രാന്‍സിന്റെത് 2.582 ട്രില്യന്‍ ഡോളറാണ്. ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷി കൂടിയതും നിര്‍മാണ മേഖലയിലെ ഉണര്‍വുമാണ് സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് വളര്‍ച്ച സമ്മാനിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

Top