ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞ് കയറ്റം തടഞ്ഞ് ഇന്ത്യ സേന.സിക്കിമിന്റെ വടക്കേ അതിര്‍ത്തിയിലെ നാകുലയില്‍ ആണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇരു ഭാഗത്തും സൈനികര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്.20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം എന്നാണ് വിവരം.
ഇരു രാജ്യങ്ങളും ഇന്നലെ 9 ആം വട്ട സൈനിക തല ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക പിന്മാറ്റം പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവര്‍ത്തിച്ചു ഇന്ത്യ. ചുഷുല്‍ സെക്ടറിലെ മോള്‍ഡോയില്‍ നടന്ന ചര്‍ച്ച 15 മണിക്കൂര്‍ നീണ്ടുനിന്നു. ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ച ഇന്ന് പുലര്‍ച്ചെ 2.30 ആണ് അവസാനിച്ചത്.
Loading...