ചൈനീസ് സൈന്യം അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്, വെളിപ്പെടുത്തലുമായി എംഎല്‍എ

അരുണാചല്‍ പ്രദേശില്‍ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോയ അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്.

Loading...

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പ്രസാദ് റിഗ്ലിങിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ചൈനക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്നും എംഎല്‍എ നിനോങ് എറിങ് ആവശ്യപ്പെട്ടു.