ഒമിക്രോണ്‍ ഭീഷണി ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം
പുന:പരിശോധിക്കണമെന്ന് നിര്‍ദേശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ ഒമിക്രോണ്‍’ വകഭേദം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതില്‍ പുനരാലോചന നടത്തുക. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മോദി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്‌.

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ്‌ നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്ന ബ്രിട്ടന്‍, സിംഗപ്പുര്‍, സിംബാബ്‍വെ, ന്യൂസീലന്‍ഡ്, ചൈന, ബ്രസീല്‍, ബംഗ്ളാദേശ്, മൗറീഷ്യസ്, തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സര്‍വീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളുടെ ഇളവുകള്‍ സംബന്ധിച്ച്‌ പുനരാലോചിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ്, കാനഡ , യു.കെ , യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

Loading...