രാജ്യത്ത് കൊവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര ല​ക്ഷം പി​ന്നി​ട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തൊരായിരത്തി എഴുന്നൂറ്റി അറുപത്തി ഏഴായി. രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം ഒ​ന്ന​ര ല​ക്ഷം പി​ന്നി​ട്ട​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ പ​ത്താം സ്ഥാ​ന​ത്തെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 187 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ത്ര​യു​മ​ധി​കം രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇതു വരെ 4337 പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 56948 ആയി .ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 67,749 ആ​യി. നി​ല​വി​ല്‍ 85,792 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും മു​ന്നി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 2,190 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 105 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 56,948 ആ​യും മ​ര​ണ​സം​ഖ്യ 1,897 ആ​യും ഉ​യ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 792 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 15 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 15,257 ആ​യും മ​ര​ണ​സം​ഖ്യ 303 ആ​യും ഉ​യ​ര്‍​ന്നു. 7,264 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു.

Loading...

ത​മി​ഴ്നാ​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 18,545 ആ​യി. മ​ര​ണം 136. രോ​ഗം ഭേ​ദ​മാ​യ​വ​ര്‍ 9,909. പു​തു​താ​യി 817 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​റു പേ​ര്‍ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 15,205 ആ​യി. മ​ര​ണം 938. ഇ​ന്ന​ലെ 376 രോ​ഗ​ബാ​ധ​യും 23 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രാ​ജ​സ്ഥാ​നി​ല്‍ 7,816 പേ​ര്‍​ക്ക് രോ​ഗം​ബാ​ധി​ച്ച​തി​ല്‍ 172 പേ​ര്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​തു​വ​രെ 7,261 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​കെ മ​ര​ണം 313. ക​ര്‍​ണാ​ട​ക​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 2,418. മ​ര​ണം 47. പ​ഞ്ചാ​ബി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 2,139. മ​ര​ണം 40. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 6,991. മ​ര​ണം 182. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 4,192. മ​ര​ണം 289. ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ 3117 ആ​ളു​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 58 പേ​ര്‍ മ​രി​ച്ചു.