രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി: മരണം 4021

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. 4021 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലാണ് രോ​ഗബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്.

ഗുജറാത്തിൽ 405 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 14468 പേരാണ് സംസ്ഥാനത്ത് രോ​ഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളിൽ 30 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 888 ആയി. രോ​ഗികളുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 52,667 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 60 പേരാണ് രോ​ഗം ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1,695 ആയി. 1186 പേർക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.

Loading...

തമിഴ്നാട്ടിലും കൊവിഡ് ആശങ്ക വൻതോതിൽ തുടരുകയാണ്. ഇന്ന് മാത്രം 805 പേർക്കാണ് തമിഴ്നാട്ടിൽ രോ​ഗം സ്ഥിരീകരിച്ചത്. ഇതുവരെ 17082 പേർക്കാണ് രോ​ഗബാധയുണ്ടായത്. കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി ഇന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 118 ആയി. ചെന്നൈയിൽ മാത്രം 549 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനത്തിനും രോ​ഗലക്ഷണങ്ങളില്ലെന്നാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്.