രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 68 ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ഇന്ന് 68 ലക്ഷം കടക്കും. ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 76 ലക്ഷം കടന്നിട്ടുണ്ട്. നിലവിൽ ചികിത്സയുള്ളത് ഏഴരലക്ഷം പേർ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം കൊവിഡ് രോഗം ഭേദമായവരിൽ ആൻറിബോഡികൾ അഞ്ച് മാസത്തിൽ താഴെ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇതിനാൽ വീണ്ടും രോഗം വരാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐ സി എം ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

മഹാരാഷ്ട്രയിൽ പുതിയതായി 8151പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 6,297പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 8,500 പേർക്ക് രോഗംഭേദമായി. കേരളത്തിൽ 6591, ബംഗാളിൽ 4,029, ആന്ധ്രയിൽ 3,503, തമിഴ്നാട്ടിൽ 3094, എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ കണക്ക്. മിസോറമിൽ തുടർച്ചയായി മൂന്നാം ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.